Advertisement

സൗദി സന്ദര്‍ശക വിസ; വിദേശികള്‍ക്ക് കൂടുതല്‍ ബന്ധുക്കളെ കൊണ്ടുവരാം; വിദേശകാര്യമന്ത്രാലയം

February 7, 2023
2 minutes Read

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അവരുടെ കൂടുതല്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ അവസരം. നേരത്തെ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യമന്ത്രാലയം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.(more relatives can brought to saudi arabia)

സൗദിയിൽ ഇഖാമയുള്ളവരുടെ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങളിൽ മാത്രമേ വിസിറ്റിങ് വിസ ഉണ്ടായിരുന്നുള്ളൂ .എന്നാൽ ഇതിനിടെ മറ്റുള്ളവര്‍ എന്ന കാറ്റഗറിയില്‍ വിദേശികള്‍ മറ്റു ഏതാനും ബന്ധുക്കളെയും സന്ദര്‍ശക വിസയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഒരാഴ്ച മുമ്പ് നടന്ന അപ്‌ഡേഷനില്‍ മാതൃസഹോദരന്‍, മാതൃസഹോദരന്‍, പിതൃസഹോദരന്‍, പിതൃസഹോദരി, പിതാമഹന്‍, മാതാമഹന്‍, പേരമകന്‍, പേരമകള്‍, സഹോദരി, സഹോദരന്റെ മകന്‍, സഹോദരന്റെ മകള്‍, സഹോദരിയുടെ മകന്‍, സഹോദരിയുടെ മകള്‍ എന്നീ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി.

Read Also:സൗദി ഡിജിറ്റൽ ബാങ്കിൽ എം എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം

ഇതോടെ വിദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കെല്ലാം കുടുംബ വിസയില്‍ സൗദി സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. ഒരു മാസം മുമ്പ് വരെ മാതൃ, പിതൃസഹോദരി സഹോദരന്മാര്‍ക്ക് വേണ്ടി നല്‍കിയിരുന്ന വിസ അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ അപ്‌ഡേഷനില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ത്തതോടെ അവര്‍ക്കും വിസ ലഭിക്കുന്നുണ്ട്.

അതേസമയം അവരുമായുള്ള അപേക്ഷകന്റെ ബന്ധം വിസയടിക്കുമ്പോള്‍ സൗദി കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കേണ്ടിവരും.മുപ്പത് ദിവസം താമസിക്കാവുന്ന 90 ദിവസ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസകള്‍ അബ്ശിര്‍ വഴി പുതുക്കാമെങ്കിലും മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസകൾ പുതുക്കണെമെങ്കില്‍ ഓരോ മൂന്നു മാസവും രാജ്യത്തിന് പുറത്തുപോയി വരണമെന്ന് ജവാസാത്ത് വ്യകത്മാക്കി.

Story Highlights: more relatives can brought to saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top