Advertisement

പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രം; ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

February 7, 2023
Google News 2 minutes Read
POCSO case Tuition teacher jailed for 30 years

നാട്ടുകല്ലിൽ പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോട്ടോപ്പാടം സ്വദേശി അൻപത്തിയൊന്നുകാരൻ അബ്ബാസാണ് കേസിലെ പ്രതി. ( POCSO case Tuition teacher jailed for 30 years ).

Read Also:എട്ട് വയസുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത മധ്യവയസ്കന് 40 വർഷം കഠിന തടവ്

2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരന് നേരെ ടൂഷൻ ക്ലാസ്സിലെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയിൽ നാട്ടുകൽ എസ് ഐ സിജോ വർഗീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ പ്രതി അബ്ബാസിന് 30 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാർ വിധിച്ചത്. പിഴത്തുക അതിജീവിതക്ക് കൈമാറാനും കോടതി നിർദേശിച്ചു. കേസിൽ പ്രോസീക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. നടപടികൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

Story Highlights: POCSO case Tuition teacher jailed for 30 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here