Advertisement

വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജായി ചുമതലയേറ്റു

February 7, 2023
Google News 2 minutes Read

വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജായി ചുമതലയേറ്റു. നിയമനം സുപ്രിം കോടതി ശരിവച്ചു. രാവിലെ മദ്രാസ് ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്. നിയമനത്തിനെതിരായ ഹർജി തള്ളി സുപ്രിം കോടതി.(victoria gowri appointed as madras hc judge)

നിയമനത്തിൽ അപാകത ഇല്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായ്. യോഗ്യതയില്ലെന്ന വാദം പ്രസക്തമാകുന്നില്ല. ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് കോടതി. ഈ ഘട്ടത്തിൽ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും.കൊളീജിയം തീരുമാനം റദ്ദാക്കാൻ കഴിയില്ല. കൊളീജിയത്തെ ഉപദേശിക്കാനാകില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.

Read Also:ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി

ജഡ്ജിയാകാൻ അനുയോജ്യയോ എന്നു കോടതിക്കു പറയാനാകില്ലെന്നും യോഗ്യത പരിശോധിക്കാൻ മാത്രമേ കോടതിക്കാകൂ എന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രിം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു വിക്ടോറിയയെ വിക്ടോറിയയെ ജഡ്‌ജിയായി നിയമിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ട തീരുമാനം.

Story Highlights: victoria gowri appointed as madras hc judge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here