ബഹ്റൈനിലെ മരുന്ന് ബോക്സുകളിൽ ഇനി മുതൽ ക്യുആർ കോഡുകൾ

ബഹ്റൈനിൽ മരുന്ന് ബോക്സുകളിൽ ഇനി മുതൽ ക്യുആർ കോഡുകൾ ലഭ്യമാക്കുമെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി, ബഹ്റൈനിൽ ലഭ്യമാകുന്ന മരുന്ന് ബോക്സുകളിലുണ്ടാകുന്ന മരുന്നിനെ കുറിച്ച് വിശദീകരിക്കുന്ന പ്രിൻറ് ചെയ്ത പേപ്പറുകൾക്ക് പകരമാണ് പുതിയ സംവിധാനം.
എല്ലാ ജി.സി.സി രാഷ്ട്രങ്ങളിലും 2023 മുതൽ ഈ രീതി കൈക്കൊള്ളാൻ നേരത്തേ തീരുമാനിച്ചിരുന്നതായി എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബില അൽ ജലാഹിമ വ്യക്തമാക്കി. മരുന്ന് ബോക്സിന് മുകളിൽ പ്രിൻറ് ചെയ്ത ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ മരുന്ന് സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയും. മരുന്നുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ അച്ചടിച്ച പേപ്പറുകളാണ് നിലവിൽ മരുന്നിനോടൊപ്പം ലഭിക്കുന്നത്. ഇതിനു പകരമായാണ് ക്യുആർ കോഡ്.
Story Highlights: bahrain tablet boxes qr code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here