ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട് വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കീഴൽമുക്ക് മുടപ്പിലാവിൽ വേണു കല്ലായിൽ (60) ആണ് മരിച്ചത്. എയർമെക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്നു. Malayali died of heart attack in Bahrain
പരേതനായ പത്മനാഭൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: സുരഭി, സുവർണ. മരുമക്കൾ: പ്രശാന്ത് ആർ. നായർ, വിജയകുമാർ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സുരേഷ് ബാബു.
കമ്പനിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ബഹ്റൈൻ പ്രതിഭ, ബി.കെ.എസ്.എഫ് എന്നീ സംഘടനകൾ ആവശ്യമായ സഹായവുമായി രംഗത്തുണ്ടായിരുന്നു.
Story Highlights: Malayali died of heart attack in Bahrain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here