Advertisement

50 തൊഴിലാളികളിൽ കൂടുതലുളള സ്വകാര്യകമ്പനികൾ ജൂണിന് മുൻപ് 3 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണം; യുഎഇ കാബിനെറ്റ്

February 8, 2023
Google News 2 minutes Read
Private companies must implement Indigenization UAE Cabinet

50 തൊഴിലാളികളിൽ കൂടുതലുളള സ്വകാര്യകമ്പനികൾ ജൂൺ അവസാനത്തിന് മുൻപ് 3 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് നിർദേശം. യുഎഇ കാബിനെറ്റാണ് നിർദേശം നൽകിയത്. നേരത്തെ ഈ വർഷം അവസാനത്തോടെ 4 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു.

ആറുമാസം കൂടുമ്പോൾ സ്വദേശിവൽക്കരണ തോത് ഒരു ശതമാനം വർദ്ധിപ്പിക്കാനാണ് നിർദേശം. ഇത്തരത്തിൽ ഈ വർഷം ജൂൺ 30 ന് മുൻപ് 50 തൊഴിലാളികളിൽ കൂടുതലുളള കമ്പനികളിൽ സ്വദേശിവൽക്കരണം 3 ശതമാനമാക്കണം. ഈ വർഷം അവസാനത്തോടെ നാലു ശതമാനമാനം നടപ്പാക്കണമെന്നും മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.\

Read Also:യുഎഇയില്‍ ഹ്രസ്വകാല വിസകള്‍ ഇനി ഓണ്‍ലൈന്‍ വഴി നീട്ടാം

2026ഓടെ 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം 10 ശതമാനമാക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. ഇതിന്റെ ഭാ​ഗമായി ഈ വർഷം നാലുശതമാനവും അടുത്തവർഷം ആറു ശതമാനവും 2025ൽ 8 ശതമാനവും നടപ്പാക്കണം.

അതേസമയം കഴിഞ്ഞ വർഷം തീരുമാനം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടിസ്വീകരിച്ചിട്ടുണ്ട്. ഇതുവരെ 40 കോടി ദിർഹമാണ് വിവിധ സ്ഥാപനങ്ങക്കായ് പിഴ ചുമത്തിയത്. 227 സ്ഥാപനങ്ങൾ സ്വദേശിവൽക്കരണത്തിൻറെ വ്യാജരേഖകൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Private companies with more than 50 workers must implement Indigenization; UAE Cabinet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here