കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോകുന്നതിനെക്കുറിച്ച് പഠിക്കും: ആര്‍. ബിന്ദു
കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലേക്ക് പോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആര്‍ ബിന്ദു. പുറത്തുനിന്നുള്ള വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്.
കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലേക്ക് പഠിക്കാൻ പോകുന്ന സാഹചര്യം മനസിലാക്കാനാണ് പഠനം.കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
പഠനത്തോടൊപ്പം പണിയെടുക്കാൻ കഴിയുന്ന ഏൺ വൈൽ യു ലേൺ, കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓൺ ക്യാംപസ് എന്നീ പദ്ധതികൾ തുടങ്ങിയതായി മന്ത്രി ആര്‍. ബിന്ദു പറഞ്ഞിരുന്നു . ഇതിന് സഹായകമാകുന്ന രീതിയിൽ പാഠ്യപദ്ധതിയും സമയക്രമവും ഉടൻ പരിഷ്‌കരിക്കും. ഇതെല്ലാമുൾപ്പെട്ട കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാകുന്നു.
Read Also: യുവജനങ്ങള്‍ക്ക് വേണ്ടി ചിന്ത ജെറോം ഇതുവരെ ഒന്നും ചെയ്തിട്ടില്ല, സര്‍ക്കാര്‍ അവർക്കായി ലക്ഷങ്ങൾ ചെലവാക്കുന്നു; ബിന്ദു കൃഷ്ണ
രാജ്യത്ത് ഏറ്റവും അധികം കോളജുകളുള്ള പത്തു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഒരുലക്ഷം വിദ്യാർത്ഥികൾക്ക് 50 കോളജ് എന്ന അനുപാതത്തിൽ സ്ഥാപനങ്ങളുണ്ട്. ദേശീയ ശരാശരി ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് 31 കോളേജാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കണത്തിനായി നിയമിച്ച മൂന്ന് കമ്മീഷനുകളുടയും റിപ്പോർട്ടുകളിലെ നിർദേശങ്ങൾ നടപ്പിലാക്കി തുടങ്ങുന്നതായും മന്ത്രി കഴിഞ്ഞ ദിവസം വെക്തംകിയിരുന്നു.
Story Highlights: R bindu On Higher Studies In Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here