Advertisement

ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ച് യുഎഇ

February 8, 2023
Google News 2 minutes Read
uae announces hajj registration date for 2023

ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ച് യുഎഇ. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 10 വരെ രജിസ്റ്റര്‍ ചെയ്യാം. കഴിയാവുന്നവര്‍
തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് (Awqaf) അറിയിച്ചു. ഹജ്ജ് രജിസ്‌ട്രേഷന്‍ ടാബില്‍ ക്ലിക്ക് ചെയ്ത് എമിറേറ്റ്‌സ് ഐഡിയും മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കണം.uae announces hajj registration date for 2023

ക്വാട്ട പരിമിതമായതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാണ് തീര്‍ത്ഥാടകര്‍ക്ക് യുഎഇ ഭരണകൂടത്തിന്റെ നിര്‍ദേശം. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ രാജ്യം പരിധികള്‍ ഏര്‍പ്പെടുത്തില്ലെന്ന് സൗദി അറേബ്യ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്നണ്ടായ മൂന്ന് വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് ഇത്തവണത്തെ പ്രഖ്യാപനം.

2019ല്‍ 2.5 ദശലക്ഷത്തിലധികം ആളുകളാണ് ഹജ്ജ് തീര്‍ത്ഥാടനം നടത്തിയത്. അതിനുശേഷം മൂന്ന് വര്‍ഷവും കൊവിഡ് സുരക്ഷാ നടപടിയെന്ന നിലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചു. കഴിഞ്ഞ വര്‍ഷം പത്തുലക്ഷത്തോളം പേരാണ് ഹജ്ജ് നിര്‍വഹിക്കാനെത്തിയത്.

Read Also: സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇളവുകള്‍; അപേക്ഷ സൗജന്യം; കേന്ദ്രത്തിന്റെ പുതിയ ഹജ്ജ് നയം

അതേസമയം ഇന്ത്യയില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയം പുറത്തിറക്കി. പുതിയ നയത്തില്‍ അപേക്ഷാ ഫോമുകള്‍ സൗജന്യമാക്കിയിട്ടുണ്ട്. ഹജ്ജ് പാക്കേജ് ചെലവ് 50,000 രൂപയായി കുറച്ചു. നേരത്തെ ഇത് 400 രൂപയോളമായിരുന്നു. 1.75 ലക്ഷം ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ടയാണ് ഇന്ത്യക്ക് ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത്.

Story Highlights: uae announces hajj registration date for 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here