ബിൽ ഗേറ്റ്‌സ് വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ട്

ബിൽ ഗേറ്റ്‌സ് വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ട്. സോഫ്‌റ്റ്വെയർ കമ്പനിയായ ഒറാക്കിളിന്റെ സിഇഒ ആയിരുന്ന മാർക്ക് ഹേഡിന്റെ ( അന്തരിച്ച) ഭാര്യ പൗല ഹേഡാണ് പ്രണയിനി. ‘പീപ്പിൾ’ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 60 കാരിയായ പൗലയും 67 കാരനായ ബിൽ ഗേറ്റ്‌സും ഒരു വർഷത്തിലേറെയായി പ്രണയത്തിലാണ്. ( Bill Gates Is In Love Again Say Reports )
കഴിഞ്ഞ മാസം നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ കാണാൻ ഇരുവരും ഒരുമിച്ച് എത്തിയത് വലിയ ചർച്ചകൾക്കായിരുന്നു വഴിവച്ചത്. അവരെ ഇരുവരേയും പല വേദികളിലും ഒരുമിച്ച് കണ്ടിട്ടുണ്ടെന്ന് വിവരം. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിലെ മെൻസ് സിംഗിൾ ഫിനാലെ കാണാനും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
2019 ലാണ് പൗല ഹേഡിന്റെ ഭർത്താവ് അന്തരിച്ചത്. 30 വർഷത്തെ വിവാഹബന്ധത്തിന് പിന്നാലെ 2021 ലാണ് മെലിൻഡയും ബിൽ ഗേറ്റ്‌സും വേർപിരിയുന്നത്.
Story Highlights: Bill Gates Is In Love Again Say Reports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here