കോഴിക്കോടിനെ സംഗീത ലഹരിയിലാഴ്ത്തി ഡി ബി നൈറ്റ് ബൈ ഫ്ളവേഴ്സ്; സംഗീത നിശയ്ക്ക് മികച്ച സ്വീകരണം

കോഴിക്കോട് പാട്ടിന്റെ പാലാഴി തീര്‍ത്ത് ഡി ബി നൈറ്റ് പുരോഗമിക്കുന്നു. സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ഫ്ളവേഴ്സും ട്വന്റിഫോറും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംഗീത നിശ സംഗീതാസ്വാദകരെ പുളകം കൊള്ളിക്കുന്നത്. ജോബ് കുര്യന്, ഗൗരി ലക്ഷ്മി എന്നീ ഗായകരും, തൈക്കുടം ബ്രിഡ്ജ്, അവിയല്‍ തുടങ്ങിയ ബാന്‍ഡുകളും സംഗീത വിസ്മയം തീര്‍ത്തുകൊണ്ടിരിക്കുന്നത്. (d b night bu flowers kozhikode musical night)
ആയിരക്കണക്കിന് കാണികളാണ് ഡി ബി നൈറ്റിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്കാണ് സംഗീത നിശ ആരംഭിച്ചത്. 4.30 മുതല്‍ വലിയ തിരക്കാണ് കാലിക്കറ്റ് ട്രേഡ് സെന്ററിലുണ്ടായത്. ഇഷ്ട ഗായകര്‍ ഫുള്‍ ഫോമില്‍ പാടിത്തുടങ്ങിയപ്പോള്‍ ആരാധകര്‍ അടങ്ങിയിരുന്നില്ല. ആവേശത്തോടെ കൈകള്‍ ഉയര്‍ത്തിയും കൈയടിച്ചും അവര്‍ പാട്ടിന്റെ ലഹരിയില്‍ ഒരൊറ്റ മനസായി. പാട്ടിനൊപ്പമുള്ള ചടുലമായ നൃത്ത ചുവടുകളും മനോഹരമായി ലൈറ്റിംഗ് ചെയ്ത് അലങ്കരിച്ച വേദിയും ആരാധകരുടെ ഹരം ഇരട്ടിപ്പിച്ചു.
ചലച്ചിത്ര ഗാനങ്ങള്‍ക്കപ്പുറം മലയാള സംഗീത ലോകം സ്വതന്ത്ര സംഗീതത്തെ ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് തന്നെ വലിയ ജനപ്രീതി നേടിയ ബാന്‍ഡാണ് ‘അവിയല്‍.’ നാടന്‍ പാട്ടുകള്‍ അടക്കമുള്ള മലയാള ഗാനങ്ങളില്‍ റോക്ക് സംഗീതവും ചേര്‍ത്ത് അവതരിപ്പിച്ച പുതുമയുള്ള അവതരണമാണ് അവിയലിന് വലിയ പ്രശസ്തി നേടിക്കൊടുത്തത്. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാര്‍ത്ഥ് മേനോനും ഒരു കൂട്ടം കലാകാരന്മാരും ചേര്‍ന്ന് ഒരുക്കിയതാണ് ‘തൈക്കൂടം ബ്രിഡ്ജ്’ എന്ന ബാന്‍ഡ്. ബാന്‍ഡിന്റെ ഫൗണ്ടറും വയലിനിസ്റ്റും പ്രധാന ഗായകനുമായ ഗോവിന്ദ് വസന്ത ’96’ അടക്കമുള്ള ചിത്രങ്ങള്‍ക്ക് സംഗീതം നല്കി പ്രശസ്തനായ സംഗീത സംവിധായകനാണ്.
സിനിമ ഗാനങ്ങളിലൂടെയും സ്വതന്ത്ര ആല്‍ബങ്ങളിലൂടെയും മലയാളികളുടെ മനസ്സ് കവര്‍ന്ന ഗായകരാണ് ഗൗരി ലക്ഷ്മിയും ജോബ് കുര്യനും. യുവാക്കള്‍ക്കിടയില്‍ വലിയ ഹിറ്റായ ഒട്ടേറെ സ്വന്തന്ത്ര ഗാനങ്ങളും ആല്‍ബങ്ങളും ഈ ഗായകര്‍ പുറത്തിറക്കിയിട്ടുണ്ട്.
Story Highlights: d b night bu flowers kozhikode musical night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here