കോഴിക്കോട് ഇതുവരെ കണ്ടിട്ടില്ലാത്ത സംഗീത വിസ്മയമൊരുക്കാൻ ഫ്‌ളവേഴ്‌സ്; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഇന്ന്

കോഴിക്കോട് ഇതുവരെ കണ്ടിട്ടില്ലാത്ത സംഗീത വിസ്മയമൊരുക്കി ഡി.ബി നൈറ്റ് സംഗീത നിശ ഇന്ന്. ഫ്‌ളവേഴ്‌സും ട്വന്റിഫോറും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീത നിശയിൽ പ്രമുഖ ഗായകർ ഒന്നിച്ച് അണിനിരക്കും. ( dB Night By Flowers music show today )
വൈകീട്ട് 5.30 ന് സംഗീത നിശ ആരംഭിക്കും രാത്രി 10 വരെ പാട്ടിന്റെ ഉത്സവം, ശബ്ദ വിന്യാസത്തിലും ദൃശ്യമികവിലും ഏറ്റവും മികച്ച സജ്ജീകരണമാണ് ഡി.ബി നൈറ്റ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പരിപാടി. ബുക്ക് മൈ ഷോ ആപ്പിലും ഗോകുലം ഗലേറിയ മാളിൽ നേരിട്ടും ടിക്കറ്റുകൾ ലഭ്യമാണ്.
അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെയും ഗായകരായ ഗൗരി ലക്ഷ്മി, ജോബ് കുര്യൻ എന്നിവരുടെയും നേതൃത്വത്തിലാണ് സംഗീതനിശ. നിരവധി സംഗീത പരിപാടികൾക്ക് വേദിയായ കോഴിക്കോടിന് ഡി.ബി നൈറ്റ് ഒരു പുത്തൻ അനുഭവമായിരിക്കുമെന്നുറപ്പ്.
Story Highlights: dB Night By Flowers music show today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here