Advertisement

രാജ്യസഭാ നടപടിക്രമങ്ങൾ ചിത്രീകരിച്ച കോൺഗ്രസ് എംപിക്ക് സസ്പെൻഷൻ

February 10, 2023
Google News 8 minutes Read

കോൺഗ്രസ് എംപി രജനി അശോക്‌റാവു പാട്ടീലിനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. രാജ്യസഭാ നടപടിക്രമങ്ങൾ ചിത്രീകരിച്ചുവെന്നാണ് ആരോപണം. ബജറ്റ് സമ്മേളനത്തിൽ ബാക്കിയുള്ള ദിവസങ്ങളിലേക്കാണ് സസ്പെൻഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി രജനി ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

കോൺഗ്രസ് എംപിയുടെ പ്രവർത്തിയിൽ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ അതൃപ്തി രേഖപ്പെടുത്തി. വിഷയം ഗൗരവമുള്ളതാണ്. സഭയുടെ നടപടികളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ട്വിറ്ററിൽ പൊതുസഞ്ചയത്തിൽ പ്രചരിച്ചു. പ്രിവിലേജസ് കമ്മിറ്റി ഇക്കാര്യം അന്വേഷിക്കും. കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ പാട്ടീലിനെ സസ്പെൻഡ് ചെയ്യുമെന്നും പാർലമെന്റിന്റെ പവിത്രത നിലനിർത്താൻ വിഷയം ഒരു ബാഹ്യ ഏജൻസിക്കും കൈമാറില്ലെന്നും ധൻഖർ പറഞ്ഞു.

നടപടി അന്യായമാണെന്ന് രജനി പാട്ടീൽ പ്രതികരിച്ചു. തന്നെ ബോധപൂർവം പേരെടുത്ത് അപമാനിച്ചതാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. നിയമം ലംഘിക്കാൻ തന്റെ സംസ്കാരം അനുവദിക്കില്ലെന്നും രജനി അശോക്‌റാവു പാട്ടീൽ പറഞ്ഞു.

Story Highlights: Congress MP Rajani Patil suspended from Rajya Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here