സ്മൃതി ഇറാനിയുടെ മകള്‍ വിവാഹിതയായി; ശ്രദ്ധ നേടി വിവാഹചിത്രം

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെ ഇറാനിയുടെ വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. രാജസ്ഥാനിലെ ഖിംസാര്‍ ഫോര്‍ട്ടില്‍ വച്ചാണ് ഇന്നലെ ഷാനെല്ലെ വിവാഹിതയായത്. അര്ജുന് ഭല്ലെയാണ് വരന്. രാജസ്ഥാനിലെ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. (Smriti Irani’s daughter Shanelle Irani in red lehenga as she marries Arjun Bhalla)
ചുവന്ന ലെഹങ്കയണിഞ്ഞ് വന്ന വധുവിന് മാച്ചായി അമ്മ സ്മൃതി ഇറാനിയും ചുവന്ന സാരിയാണ് ധരിച്ചത്. വിവാഹത്തിന് ശേഷമുള്ള ചടങ്ങുകള്‍ക്ക് ഇരുവരും ഗോള്‍ഡന്‍ നിറത്തിലുള്ള സാരികളാണ് ധരിച്ചത്.
മകള്‍ അര്ജുന് ഭല്ലെയെ വിവാഹം കഴിക്കുന്ന വിവരം 2021ല്‍ തന്നെ സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന് ഇറാനിയുടേയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മോണ ഇറാനിയുടേയും മകളാണ് ഷാനെല്ലെ. സ്മൃതിയും സുബിനും 2001ലാണ് വിവാഹിതരാകുന്നത്. അര്ജുന് ഭല്ലെയും കുടുംബവും കാനഡയില്‍ സ്ഥിരതാമസമാക്കിയവരാണ്. ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍ എംബിഎ ബിരുദധാരിയായ അര്ജുന് ജോലി ചെയ്തിട്ടുണ്ട്.
Story Highlights: Smriti Irani’s daughter Shanelle Irani in red lehenga as she marries Arjun Bhalla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here