കൊല്ലത്ത് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരുക്ക്

കൊല്ലം ചവറയിലുണ്ടായ വാഹനാപടകടത്തിൽ നാല് പേർക്ക് പരുക്ക്. ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ടൈറ്റാനിയം ജംഗ്ഷന് സമീപം ആറുമുറിക്കടയിൽ വൈകുന്നേരമായിരുന്നു അപകടം. പരുക്കേറ്റ നാലുപേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ CCTV ദ്യശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.(bike goods auto accident in kollam chavara)
Read Also: ഫണ്ട് തിരിമറി ആരോപണം; പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് സിപിഐഎം
പരുക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് മറ്റ് പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചവറ ഭാഗത്ത് നിന്ന് വന്നിരുന്ന പിക്ക് അപ്പ് ഓട്ടോയും ചാവറയിലേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിമുട്ടിയത്.
200 മീറ്ററോളം ദൂരത്തിൽ ബൈക്ക് യാത്രക്കാരെയും കൊണ്ട് പിക്ക് ആപ്പ് ഓട്ടോ സഞ്ചരിച്ചു. ഒടുവിൽ ഓട്ടോയുടെ അടിയിൽ നിന്നുമാണ് ബൈക്ക് യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ നാലുപേരെയും ഉടൻ കൊല്ലം ജില്ലാ ആശുപത്രയിൽ എത്തിക്കുകയായിരുന്നു.
Story Highlights: bike goods auto accident in kollam chavara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here