Advertisement

ഫണ്ട് തിരിമറി ആരോപണം; പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് സിപിഐഎം

February 11, 2023
2 minutes Read

പാർട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയിൽ, പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് സിപിഐഎം. അന്വേഷണത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമത്തപ്പെടുത്തി. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ പോയി അന്വേഷണം നടത്തനാണ് സിപിഐഎം ചുമതലപ്പെടുത്തിയത്. അന്തിമ തീരുമാനം നാളത്തെ ജില്ലാ കമ്മിറ്റിക്ക് ശേഷം ഉണ്ടാകും.(cpim ordered inquiry against pk sasi)

ശനിയാഴ്ച ചേർന്ന സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ശശിക്കെതിരെ തീരുമാനമെടുത്തത്. സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പാർട്ടിക്ക് മുന്നിലെ പ്രധാന പരാതി.

Read Also: നിങ്ങളോടൊപ്പമുള്ള നൃത്തം ഞാൻ എന്നും ഓർക്കും മോഹൻലാൽ സാർ; അക്ഷയ് കുമാര്‍

മണ്ണാർക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളേജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന പരാതിയും നേതൃത്വത്തിന് മുന്നിലെത്തി.പാർട്ടി അറിയാതെയായിരുന്ന ധനസമാഹകരണം. പണം വിനിയോഗിച്ചതിലും ക്രമക്കേടുണ്ടെന്നും ആരോപണവുണ്ട്. ഇഷ്ടക്കാരെ സഹകരണ സ്ഥാപനങ്ങളിലെ ജോലിയിൽ തിരുകി കയറ്റിയെന്നും പരാതിയുണ്ട്.

Story Highlights: cpim ordered inquiry against pk sasi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top