നിങ്ങളോടൊപ്പമുള്ള നൃത്തം ഞാൻ എന്നും ഓർക്കും മോഹൻലാൽ സാർ; അക്ഷയ് കുമാര്‍

മോഹൻലാലിനൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. രാജസ്ഥാനിലെ കല്യാണ ചടങ്ങിലാണ് നടൻമാർ നൃത്തമാടിയത്. പഞ്ചാബി താളത്തിനൊപ്പം കാലുകൾ തമ്മിൽ കോർത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വിഡിയോയിൽ കാണാനാകും.(akshay kumar dance video with mohanlal)
അക്ഷയ് കുമാർ തന്നെയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ‘നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നേക്കും ഓർക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം’, അക്ഷയ് കുമാർ കുറിച്ചു. പിന്നാലെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. കൂടാതെ കല്യാണത്തിന് നിരവധി സിനിമാതാരങ്ങളാണ് എത്തിയിരിക്കുന്നത്.
Read Also: ’28 വർഷങ്ങൾക്ക് ശേഷവും ആടുതോമയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി’; മോഹൻലാൽ
ജയ്പൂരിലെ രാംബാഗ് കൊട്ടാരത്തിൽ വച്ചാണ് വിവാഹ ചടങ്ങ് നടന്നത്. ആമിർ ഖാൻ, കരൺ ജോഹർ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾക്കൊപ്പം പൃഥ്വിരാജ് സുകുമാരനും ചടങ്ങിൽ പങ്കെടുക്കുകയും അക്ഷയ് കുമാറിനൊപ്പം പഞ്ചാബി ചുവടുകൾ വയ്ക്കുകയും ചെയ്‌തു.
അതേസമയം നീണ്ട 28 വർഷങ്ങൾക്ക് ശേഷവും ആടുതോമയെ വീണ്ടും ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദിയറിയിച്ച് നടൻ മോഹൻലാൽ രംഗത്തെത്തി. നിങ്ങൾ നൽകുന്ന അതിശക്തമായ പ്രതികരണത്തിനും സ്നേഹത്തിനും വാക്കുകൾക്കതീതമായ നന്ദി അറിയിക്കുന്നെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
‘നീണ്ട 28 വർഷങ്ങൾക്ക് ശേഷവും ആടു തോമയ്ക്ക് നിങ്ങൾ നൽകുന്ന അതിശക്തമായ പ്രതികരണത്തിനും സ്നേഹത്തിനും വാക്കുകൾക്കതീതമായ നന്ദി അറിയിക്കുന്നു. സ്ഫടികം 4കെ അറ്റ്മോസിനും പിന്നിൽ പ്രവർത്തിച്ച ഭദ്രൻ സാറിനും ടീമിനും വലിയ നന്ദിയും സ്നേഹവും’, മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: akshay kumar dance video with mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here