Advertisement

‘സ്കൂളിലെത്താൻ ബുധിമുട്ട്’, ശാരീരിക വെല്ലുവിളികളുള്ള കുട്ടികൾക്ക് പ്രത്യേക ബസ് സര്‍വീസുമായി യുഎഇ

February 11, 2023
3 minutes Read

ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ പ്രത്യേക ബസ് സര്‍വീസുമായി യുഎഇ. ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വീടുകളില്‍ ചെന്ന് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതാണ് പുതിയ സംവിധാനം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എട്ടുബസുകളാണ് നിരത്തിലിറങ്ങുക.(Dubai rolls out new school buses for students of determination)

ഒരു വാഹനത്തില്‍ പരമാവധി നാല് കുട്ടികളെ വീതം കൊണ്ടുപോകാവുന്ന വിധത്തിലാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്. വീല്‍ചെയര്‍ അടക്കം കയറ്റാവുന്ന വിധത്തിലാണ് പുതിയ ബസ് സര്‍വീസ് സജ്ജീകരിച്ചിരിക്കുന്നത്. എമിറേറ്റ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്മെന്റ് ദുബായ് ടാക്സി കോര്‍പറേഷന്‍, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ് ബസ് സര്‍വീസ്.

Read Also: ഫണ്ട് തിരിമറി ആരോപണം; പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് സിപിഐഎം

രണ്ട് വീല്‍ചെയറിനും രണ്ടുപ്രത്യേക ഇരിപ്പിടത്തിനുമുള്ള സൗകര്യവും വാഹനത്തിലുണ്ട്. പപുതിയ സേവനത്തിലൂടെ ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും സാധാരണ കുട്ടികളെപോലെ പഠിക്കാന്‍ അവസരം ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Story Highlights: Dubai rolls out new school buses for students of determination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top