പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടി, ആരും ആരോപണം ഉന്നയിച്ചിട്ടില്ല; ഇ പി ജയരാജൻ

തനിക്കെതിരെ ആരും സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ. സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ആരും ആരോപണം ഉന്നയിച്ചിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞത്ത് പോലെ മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂവെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തനിക്ക് ആരോടും പരിഭവമില്ല. മുഖ്യമന്ത്രിയെ വേട്ടയാടിയ നാടല്ലേ ഇത്.(ep jayarajan says resort controversy is media fabricated)
ഒരുപാട് കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നുണ്ട്. നാടിന് വേണ്ടി ചെയ്യുന്നുണ്ട്. എന്റെ കാവൽക്കാർ പാർട്ടി സഖാക്കളാണ്. തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിക്കാനുള്ള ശേഷി സിപിഐഎമ്മിനുണ്ട്. താന്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നത് തന്‍റെ സഖാക്കളെയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി, ചുഴലിക്കാറ്റ്; അമ്പരന്ന് ശാസ്ത്രജ്ഞർ
തനിക്കെതിരായ വാർത്ത തന്നവരോട് മാധ്യമങ്ങൾ അന്വേഷിക്കൂ. വാർത്ത തന്നവരെക്കുറിച്ച് പാർട്ടി അന്വേഷിക്കുന്നുണ്ട്. തനിക്കെതിരെ എത്ര വാർത്തകൾ എഴുതി. ശോഭാസിറ്റിയിൽ ഫ്ലാറ്റ് ഉണ്ടെന്ന് എഴുതി എന്നും അദ്ദേഹം വിമർശിച്ചു.
തനിക്കെതിരെയുള്ള ആരോപണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോംബേറ് വരെ ഉണ്ടായിട്ടില്ലേ എന്നും ഇ പി ജയരാജന്‍ ചോദിച്ചു. വ്യക്തിഹത്യയ്ക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്ന് പറഞ്ഞ ഇ പി ജയരാജന്‍, വിവാദത്തിന് പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണണെന്നും കൂട്ടിച്ചേര്‍ത്തു.
Story Highlights: ep jayarajan says resort controversy is media fabricated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here