Advertisement

മോദിയുടെ പിജി വിവരങ്ങൾ സ്വകാര്യം; കൈമാറാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍

February 11, 2023
3 minutes Read

മൂന്നാം കക്ഷിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ സാധിക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇത് സ്വകാര്യ വിവരങ്ങളാണെന്നും തുഷാർ മേത്ത വ്യക്തമാക്കി.(gujarat highcourt stayed information of degree earned by narendra modi)

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളാണ് വിവരങ്ങൾ തേടി ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. ഇതിനെതിരെയാണ് ഗുജറാത്ത് സർവകലാശാല കോടതിയെ സമീപിച്ചത്.

പ്രധാനമന്ത്രി മോദി നേടിയ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന് നൽകാൻ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് 2016 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Read Also: സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി, ചുഴലിക്കാറ്റ്; അമ്പരന്ന് ശാസ്ത്രജ്ഞർ

ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം പൂർത്തിയായി. ഇരുഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷം ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ഹർജിയിൽ വിധി പറയുന്നത് മാറ്റിവെച്ചു. മുതിർന്ന അഭിഭാഷകൻ പേഴ്‌സി കവീനയാണ് കെജ്‌രിവാളിന് വേണ്ടി വാദിക്കാൻ ഹാജരായത്.

സോളിസിറ്റർ ജനറൽ അവകാശപ്പെടുന്നതുപോലെ പ്രധാനമന്ത്രിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുയിടത്തിൽ ലഭ്യമല്ലെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ പേഴ്‌സി കവീന പ്രതികരിച്ചു.

Story Highlights: gujarat highcourt stayed information of degree earned by narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top