Advertisement

ജമ്മു കശ്മീരിൽ കണ്ടെത്തിയത് 5.9 മില്യണ്‍ ടണ്‍ ലിഥിയം ശേഖരം; വന്‍കുതിപ്പിനൊരുങ്ങി രാജ്യം

February 11, 2023
2 minutes Read

ലോകമെങ്ങും വലിയ വിലയുള്ള ‘വെള്ള സ്വര്‍ണം’ എന്ന് വിശേഷിപ്പിക്കുന്ന ലിഥിയത്തിന്റെ വന്‍നിക്ഷേപമാണ് ജമ്മു കശ്മീരില്‍ കണ്ടെത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം കശ്മീരിൽ നിന്ന് കണ്ടെത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു.(lithium deposits found in jammu kashmir)

ഇതോടെ വലിയ അവസരങ്ങളുടെ വാതില്‍ കൂടിയാണ് രാജ്യത്തിന് മുന്നില്‍ തുറക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ലിഥിയം ആണ്. ഓസ്ട്രേലിയയും അര്‍ജന്റീനയുമാണ് ഇന്ത്യയിലേക്ക് ലിഥിയം പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

Read Also: സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി, ചുഴലിക്കാറ്റ്; അമ്പരന്ന് ശാസ്ത്രജ്ഞർ

നിലവിൽ രാജ്യത്തെ ആവശ്യങ്ങൾക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇ.വി. ബാറ്ററികൾ, മൊബൈൽ ഫോണുകൾ, സോളാർ പാനലുകൾ തുടങ്ങിയവയിൽ ലിഥിയം ഉപയോഗിക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉത്പാദനരാജ്യം ചിലെയാണ്. ലോകത്തെ ലിഥിയം ഉത്പാദനത്തിന്റെ 35 ശതമാനവും ഈ രാജ്യത്തുനിന്നാണ്. ഉത്പാദിപ്പിക്കപ്പെട്ട ലിഥിയം ബാറ്ററിയാക്കുന്ന സാങ്കേതികവിദ്യയില്‍ ചൈനയാണ് മുന്നില്‍.

Story Highlights: lithium deposits found in jammu kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top