38 വയസായ മകൻ വിവാഹം കഴിക്കുന്നില്ല; പരാതിയുമായി അമ്മ മനശാസ്ത്രജ്ഞന്റെ അടുത്ത്; പക്ഷെ മറുപടി മറ്റൊന്ന്

ചൈനയിൽ അമ്മ തന്റെ 38 വയസ്സുകാരനായ മകൻ വിവാഹം കഴിക്കാൻ താല്പര്യം കാണിക്കുന്നില്ല എന്ന് മാനസികാരോഗ്യ വിദഗ്ധന് പരാതി നൽകി. 2020 മുതൽ തന്റെ മകന് മാനസികരോഗാശുപത്രിയിൽ ചികിത്സ ആരംഭിച്ചിരിക്കുകയാണ് ഇവർ.ഏകാകിയായ തൻറെ മകന് എന്തോ മാനസിക പ്രശ്നം ഉണ്ടെന്നാണ് അമ്മയുടെ വിലയിരുത്തൽ.(mother takes son to psychiatrist complains about marriage)
എല്ലാ ചാന്ദ്ര പുതുവർഷത്തിലും ഇവർ മകനുമായി ആശുപത്രിയിൽ എത്തും എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നത്. താൻ തന്റെ കാമുകിമാരെ വീട്ടിലേക്ക് കൊണ്ടുവരുന്നില്ല എന്നതാണ് അമ്മയുടെ പ്രധാന പരാതി എന്നും അയാൾ പറയുന്നു.
Read Also: സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി, ചുഴലിക്കാറ്റ്; അമ്പരന്ന് ശാസ്ത്രജ്ഞർ
അമ്മയുടെ ഈ സമ്മർദ്ദത്തിൽ സഹികെട്ട മകൻ തന്നെയാണ് ദുരവസ്ഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മധ്യ ചൈനീസ് പ്രവിശ്യയായ ഹെനനിൽ നിന്നുള്ള ടെന്നീസ് കോച്ചായ വാങ് എന്ന ചെറുപ്പക്കാരൻ ആണ് വിവാഹത്തിൻറെ പേരിൽ താൻ നേരിടുന്ന ദുരിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
പതിവുപോലെ ഈ വർഷവും അവർ മകനുമായി മാനസികാരോഗ്യ ആശുപത്രിയിലെത്തി. എന്നാൽ മകനല്ല അമ്മയ്ക്കാണ് അസുഖം എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. തന്റെ മകനെ വിവാഹം കഴിക്കാൻ നിർബന്ധിക്കുക എന്ന മാനസിക വിഭ്രാന്തിയാണ് അമ്മയെ പിടികൂടിയിരിക്കുന്നത് എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഒരു ടെന്നീസ് കോച്ചും സ്വന്തമായി ഒരു വീട് വാങ്ങാൻ പണം സമ്പാദിച്ചിട്ടുമുള്ള ചെറുപ്പക്കാരനുമായ തന്നെ ആരെങ്കിലും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെങ്കിൽ അറിയിക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
Story Highlights: mother takes son to psychiatrist complains about marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here