Advertisement

താരത്തോട് ലൈംഗിക താത്പര്യത്തോടെ പെരുമാറി; ഇന്ത്യ അണ്ടർ 17 വനിതാ ടീം മുൻ സഹപരിശീലകനെതിരെ അറസ്റ്റ് വാറൻ്റ്

February 11, 2023
1 minute Read

ഇന്ത്യയുടെ അണ്ടർ 17 വനിതാ ടീം മുൻ സഹപരിശീലകൻ അലക്സ് മാരിയോ ആംബ്രോസിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി. പോക്സോ വകുപ്പ് പ്രകാരം ആംബ്രോസിനെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നോർവേ സ്വദേശിയായ ആംബ്രോസിനെ ഇന്ത്യയിലേക്ക് തിരികെവിളിച്ചിട്ടുണ്ട്.

ഇന്ത്യൻ ടീം യൂറോപ്പിൽ പരിശീലിക്കവെ ആംബ്രോസ് ഒരു താരത്തോട് ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞ ജൂലായിലായിരുന്നു സംഭവം. കഴിഞ്ഞ ഒക്ടോബർ 27ന് കോടതി ഇയാൾക്കെതിരെ സമൻസ് പുറപ്പെടുവിച്ചു.

Story Highlights: sexual misconduct football coach arrest warrant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top