ലാബ് കോട്ടും സ്‌തെസ്‌കോപ്പും അണിഞ്ഞ് വിവാഹ പന്തലിൽ നിന്ന് പ്രാക്ടിക്കൽ എക്‌സാം ഹോളിലേക്ക്; വിഡിയോ വൈറൽ

ലാബ് കോട്ടും സ്‌തെസ്‌കോപ്പും അണിഞ്ഞ് വിവാഹ പന്തലിൽ നിന്ന് പ്രാക്ടിക്കൽ എക്‌സാം എഴുതാൻ എത്തിയ വധുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇതിനോടകം രണ്ട് മില്യണിലേറെ പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. ( Bride Attends Practical Exam Wearing Lab Coat And Stethoscope Over Wedding Saree )
തിരുവനന്തപുരത്തെ ബെഥനി നവജീവൻ കോളജ് ഓഫ് ഫിസിയോതെറപ്പിയിലെ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി അനിലാണ് വിഡിയോയിലെ താരം. വധുവിന്റെ വേഷത്തിൽ ക്ലാസ് മുറിയിലെത്തിയ ശ്രീലക്ഷ്മിയെ വിദ്യാർത്ഥികൾ ചിരിച്ചുകൊണ്ട് വരവേൽക്കുന്നത്.
ശ്രീലക്ഷ്മി വാഹനത്തിലിരുന്ന പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്ന വിഡിയോയും സുഹൃത്തുക്കളെത്തി ശ്രീലക്ഷ്മിക്ക് സ്‌തെസ്‌കോപ്പ് നൽകുന്നതും പരീക്ഷയ്ക്ക് ശേഷം തിരിച്ചുവന്ന അമ്മയെ കെട്ടിപിടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.
Story Highlights: Bride Attends Practical Exam Wearing Lab Coat And Stethoscope Over Wedding Saree
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here