പ്രധാനമന്ത്രിക്കെതിരായ ലോക്സഭയിലെ പരാമര്‍ശങ്ങള്‍; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

പ്രധാനമന്ത്രി നേരന്ദ്രമോദിക്കെതിരെ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. നോട്ടീസില്‍ ബുധനാഴ്ചയ്ക്കകം മറുപടി പറയണമെന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അറിയിച്ചു.notice to rahul gandhi over remarks against narendra modi
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഗാന്ധി ആദ്യം പ്രധാനമന്ത്രിയും ഗൗതം അദാനിയും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ചത്. 2014ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം അദാനിയുടെ സമ്പത്തിലുണ്ടായ കുതിച്ചുചാട്ടം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വാക്കുകള്‍. രാഹുലിന്റെ പരാമര്‍ശമം അവഹേളനപരവും അണ്പാര്ലമെന്ററിയുമാണെന്ന് അതേസമയം ബിജെപി ആരോപിച്ചു. പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ നിഷികാന്ത് ദുബെ സ്പീക്കറെ സമീപിച്ചത്. തെളിവുകളില്ലാതെ ആരോപണമുന്നയിച്ച രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
Read Also: രാജ്യസഭാ അധ്യക്ഷന്‍ നേരെ വിരൽ ചൂണ്ടി ജയാ ബച്ചൻ, വിമർശിച്ച് ബിജെപി| VIDEO
പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സഭാ നടപടികളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു.
Story Highlights: notice to rahul gandhi over remarks against narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here