മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളും മെഡിക്കല്‍ സംഘത്തിലെ മൂന്ന് ഡോക്ടര്‍മാരും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ട്. തനിക്ക് കുടുംബം ചികിത്സ നിഷേധിച്ചുവെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബംഗളൂരുവിലേക്ക് പോകുന്നതിന് മുന്‍പ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.Oommen Chandy was admitted to hospital in Bengaluru
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ഉമ്മന്‍ചാണ്ടിയെ പ്രത്യേക വിമാനത്തില്‍ ബംഗളൂരുവിലെത്തിച്ചത്. ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിലാണ് ചികിത്സ. ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുക.
ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ച ഉമ്മന്‍ ചാണ്ടി, ഇക്കാര്യത്തില്‍ കുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തവയാണെന്നും പറഞ്ഞു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സയാണ് തനിക്ക് ലഭിച്ചത്. വന്നതിനേക്കാള്‍ ആരോഗ്യം ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ആരോഗ്യ മന്ത്രി; സന്ദർശനം മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം
നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ചാണ്ടിയെ, അണുബാധ പൂര്‍ണമായും മാറിയ ശേഷമായിരുന്നു ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ആറ് ദിവസമായിരുന്നു നിംസിലെ ചികിത്സ.
Story Highlights: Oommen Chandy was admitted to hospital in Bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here