Advertisement

രഞ്ജിനി ഹരിദാസിനെ അനുകരിച്ച് സൗമ്യ മാവേലിക്കര; വിഡിയോ

February 12, 2023
Google News 2 minutes Read
soumya mavelikkara flowers oru kodi

അവതാരക രഞ്ജിനി ഹരിദാസിനെ അനുകരിച്ച് ഇൻസ്റ്റഗ്രാം റീൽസ് താരം സൗമ്യ മാവേലിക്കര. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിലായിരുന്നു സൗമ്യയുടെ മിന്നും പ്രകടനം. രഞ്ജിനി ഹരിദാസിനെ മാത്രമല്ല, നടി മഞ്ജു വാര്യർ, മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ എന്നിവരേയും സൗമ്യ ഫ്‌ളവേഴ്‌സ് വേദിയിൽ അനുകരിക്കുന്നുണ്ട്. ( soumya mavelikkara flowers oru kodi )

വേറിട്ട പ്രകടനങ്ങൾ കൊണ്ട് മലയാളി മനസിൽ ഇടം നേടിയ റീൽസ് താരമാണ് മാവേലിക്കര സ്വദേശിനിയായ സൗമ്യ. വളരെ ചുരുങ്ങിയ കാലം കൊണ്ട് പതിനായിരക്കണക്കിന് ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിൽ സൗമ്യക്ക് ഉള്ളത്.

Read Also: ‘എടുത്തുകൊണ്ട് പോയ ബാഗ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി, പക്ഷേ അത് ചതിയാണെന്ന് വൈകിയാണ് അറിഞ്ഞത്’; തമിഴ് സിനിമയിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് അഞ്ജലി നായർ

മിന്നും പ്രകടനങ്ങൾക്കൊപ്പം സൗമ്യയുടെ ജീവിതകഥയും ഫ്‌ളവേഴ്‌സ് വേദിയിൽ പങ്കുവയ്ക്കും. സൗമ്യ പങ്കെടുക്കുന്ന ഒരു കോടിയുടെ സംപ്രേഷണം ഇന്ന് രാത്രി 9 മണിക്ക് ഫ്‌ളവേഴ്‌സ് ടിവിയിൽ നടക്കും.

Story Highlights: soumya mavelikkara flowers oru kodi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here