Advertisement

പരീക്ഷയിൽ കോപ്പിയടിച്ചാൽ ജീവപര്യന്തം തടവ്; ഓർഡിനൻസിൽ ഒപ്പുവെച്ച് ഉത്തരാഖണ്ഡ് ഗവർണർ

February 13, 2023
Google News 2 minutes Read
anti-copying ordinance in Uttarakhand

ഉത്തരാഖണ്ഡിൽ പരീക്ഷകളിൽ കോപ്പിയടിച്ച പിടിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കാം എന്ന നിയമവുമായി ഉത്തരാഖണ്ഡ്. ചോദ്യ പേപ്പർ ചോരുക, റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ അഴിമതി എന്നിവ തടയുന്നതിനാണ് ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കിയിട്ടുണ്ട്. കോപ്പിയടി പിടിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ലഭിക്കും. കൂടാതെ, സ്വത്ത് കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികളും ഉണ്ടാകും. anti-copying ordinance in Uttarakhand

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസിൽ ഉത്തരാഖണ്ഡ് ഗവർണർ ഗുർമിത് സിംഗ് ഒപ്പിട്ടത്. സംസ്ഥാനത്ത് ചോദ്യ പേപ്പർ ചോരുന്ന കേസുകൾ ധാരാളായി റിപ്പോർട്ട് ചെയ്യുന്നത് ചൂണ്ടിക്കാണിച്ച വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഓർഡിനൻസ് ഇറക്കാൻ സർക്കാർ നീക്കമിട്ടത്. ഗവർണർ ഓപ്പിട്ടതിനെ തുടർന്ന് ഓർഡിനൻസ് ഇപ്പോൾ നിയമമായി. യുവാക്കളുടെ സ്വപ്നങ്ങളോടും അഭിലാഷങ്ങളോടും സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല. നിലവിൽ, സംസ്ഥാനത്ത് ഏറ്റവും കോപ്പിയടി വിരുദ്ധ നിയമം നിലവിൽ വന്നതിനാൽ യുവാക്കളുടെ ഭാവിയെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.

Story Highlights: anti-copying ordinance in Uttarakhand

Read Also: ഓംപ്രകാശ് ഉൾപ്പടെ 4 ഗുണ്ടകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here