Advertisement

വിസിറ്റിങ് വിസയില്‍ ദുബായിലെത്തി; ഭിക്ഷാടനം നടത്തുന്നതിനിടെ യുവാവും യുവതിയും പൊലീസ് പിടിയില്‍

February 13, 2023
2 minutes Read
Beggars on visit visa arrested dubai

വിസിറ്റിങ് വിസയില്‍ ദുബായിലെത്തി ഭിക്ഷാടനം നടത്തിയ യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റുചെയ്തു. ദുബായിലെ നായിഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇവര്‍ ഭിക്ഷാടനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസത്തെ തടവിന് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പിടിയിലായവര്‍ ഏഷ്യക്കാരാണ്.Beggars on visit visa arrested dubai

രാത്രി പട്രോളിങിനെത്തിയ പൊലീസുകാരാണ് മെട്രോ സ്‌റ്റേഷന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ സ്ത്രീയെയും പുരുഷനെയും കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതോടെ വിസിറ്റിങ് വിസയില്‍ എത്തിയതാണെന്ന് വ്യക്തമായി.

നാട്ടുകാരനായ ഒരാളുടെ സഹായത്തോടെയാണ് ദുബായിലേക്കുള്ള വിസ ലഭിച്ചതെന്നും ഇവിടെയെത്തിയപ്പോള്‍, ഭിക്ഷാടനം നടത്തി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും സ്ത്രീയും പുരുഷനും ദുബായി പൊലീസിനോട് പറഞ്ഞു. ഭിക്ഷാടനം നടത്തി കിട്ടുന്ന പണം കൊണ്ട് നാട്ടിലെത്തി ബിസിനസ് ചെയ്ത് ജീവിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി.

Read Also: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ

പിടിയിലായവരില്‍ ഒരാളുടെ കൈവശം 191 ദിര്‍ഹവും മറ്റേയാളുടെ കൈവശം 161 ദിര്‍ഹവും പൊലീസ് കണ്ടെത്തി. വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയധികം തുക ഇരുവരും സമാഹരിച്ചതെന്ന് ദുബായി പൊലീസ് പറഞ്ഞു.

Story Highlights: Beggars on visit visa arrested dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top