മലബാറിന്റെ മനസറിഞ്ഞ് ശീമാട്ടി ക്രാഫ്റ്റഡ് ഇനി കോഴിക്കോടും

വസ്ത്ര വ്യാപാര രംഗത്ത് കേരളത്തിന്റെ മനസറിഞ്ഞ് എന്നും ഒപ്പം നിന്ന ബ്രാന്‍ഡാണ് ശീമാട്ടി. ശീമാട്ടിയുടെ മലബാറിലെ ആദ്യ ഷോറൂം ശീമാട്ടി ക്രാഫ്റ്റഡിന്റെ ഉദ്ഘാടനം കോഴിക്കോട്ട്, ശീമാട്ടി സിഇഒ ബീന കണ്ണന്‍ നിര്‍വഹിച്ചു. തികച്ചും സ്ത്രീകള്‍ക്ക് മാത്രമായുള്ള ശീമാട്ടി ക്രാഫ്റ്റഡിന്റെ കോഴിക്കോട്ടെ ഷോറൂം ഹൈലൈറ്റ് മാളിന് സമീപമാണ് സജീകരിച്ചിട്ടുള്ളത്.
ഓരോ വധുവിന്റെയും വിവാഹ സങ്കല്പങ്ങളെ ഉള്‍ക്കൊണ്ട് അതില്‍ ഒട്ടും തന്നെ വിട്ടുവീഴ്ച്ചയില്ലാതെ വിവാഹ സാരികള്‍, ലെഹങ്കള്‍ തുടങ്ങിയവ പ്രത്യേകമായി തയ്യാറാക്കി നല്‍കുന്നതോടൊപ്പം, ഒരു പെണ്‍കുട്ടിക്ക് വിവാഹത്തിന് ഒരുങ്ങുന്നതിനായി ആവശ്യമായ എല്ലാ തരം വസ്ത്രങ്ങളും ശീമാട്ടി ക്രാഫ്റ്റഡില്‍ ലഭ്യമാണ്. ലേഡീസ് കുര്‍ത്തികള്‍, സല്‍വാര്‍, ഫാബ്രിക് മെറ്റീരിയല്‍ തുടങ്ങിയവയും ശീമാട്ടി ക്രാഫ്റ്റഡില്‍ ലഭ്യമാണ്.
കൊച്ചിയിലെയും കോട്ടയത്തേയും ഉപഭോക്തൃ സംതൃപ്തി കൈവരിച്ചതിന് ശേഷമാണ് മലബാറിന്റെ മണ്ണിലേക്ക് ശീമാട്ടി എത്തുന്നത്. പരമ്പരാഗതമായ പട്ടുസാരികളുടെ അത്യപൂര്‍വ്വ കളക്ഷനുകളും, ഫാഷന്റെ ഏറ്റവും പുതിയ മുഖങ്ങളും മലയാളിക്ക് ശീലമാക്കിയ ശീമാട്ടി പ്രായഭേദമന്യേ ഉപഭോക്താക്കളുടെ ഫാഷന്‍ ആവശ്യങ്ങള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നിറവേറ്റി വരുന്നു.
ആദ്യ വിലപ്പന കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്‍ എ എം ആഷികിന് നല്‍കിക്കൊണ്ട് ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാന്‍ പി വി ചന്ദ്രന്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹ്മ്മദ്, മാതൃഭൂമി ഡയറക്ടര്‍ പി വി ഗംഗാധരന്‍, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാരുതി, വനിത മാഗസിന്‍ സിഇഒ സജീവ്
ഹൈ ലൈറ്റ് മാള്‍ എംഡി സുലൈമാന്‍, വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന്‍, ആര്‍ കെ അവെന്യൂ ഓണര്‍ രാമകൃഷ്ണന്‍ തുടങ്ങി കോഴിക്കോട്ടെ മറ്റു പ്രമുഖരും, സിനിമ താരങ്ങളും, ഫേസ്ബുക് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍മ്മാരും പങ്കെടുത്തു.
Story Highlights: seematti crafted first showroom at calicut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here