ഇന്ത്യയിലെ ആദ്യത്തെ AI ഫാഷൻ ബ്രാൻഡ് അംബാസഡർ; ശീമാട്ടിയുടെ മുഖമാകാൻ ‘ഇഷ രവി’

ആർട്ടിഫിഷൽ ഇൻ്റലിജെൻസ് (എഐ) ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ഫാഷൻ ബ്രാൻഡ് അംബാസിഡറിനെ നിർമിച്ച് ശീമാട്ടി. ഇഷ രവിയെന്ന എഐ ഫാഷൻ മോഡൽ ഇനി ഇന്ത്യൻ ഫാഷൻ ലോകത്ത് ശീമാട്ടിയുടെ ഔദ്യോഗിക മുഖമാവും. ചെറുപ്പം മുതലേ നിറങ്ങളോടും യാത്രകളോടും അതിയായ താല്പര്യമുള്ള, ഫാഷനെ എപ്പോഴും കൂടെ കൂട്ടിയിട്ടുള്ള, സ്വയം പര്യാപ്തതയുള്ള പെൺകുട്ടിയായാണ് ഇഷയെ അവതരിപ്പിച്ചിരിക്കുന്നത്. ഇഷ ഇനി ശീമാട്ടിയുടെ മുഖമാവുമെന്നും ഈ പുത്തൻ ചുവടുവയ്പ്പ് ഫാഷൻ ഇൻഡസ്ട്രിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പുരോഗതിയെയും പുത്തൻ സാധ്യതകളെയും അടയാളപ്പെടുത്തുമെന്നും ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ പറഞ്ഞു.
“സാങ്കേതികവിദ്യയുടെയും ഫാഷന്റെയും ഈ കൂടിച്ചേരൽ ഫാഷൻ ലോകത്തുതന്നെ പുതിയ വാതിലുകൾ തുറക്കും എന്ന ഉറപ്പ് എനിക്കുണ്ട്. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഫാഷൻ ബ്രാൻഡിന് അംബാസഡർ ആയി ഒരു എഐ മോഡൽ വരുന്നത്. ഇന്ത്യയെയും കേരളത്തെയും പ്രതിനിധീകരിച്ചുകൊണ്ട് ശീമാട്ടിക്ക് ഇത് സാധ്യമാക്കാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഫാഷന്റെ പുതിയ യുഗത്തിലേക്കുള്ള ഒരു കാൽവയ്പ്പായും, ഭാവിയിൽ വന്നേക്കാവുന്ന പുതിയ ഫാഷൻ വിപ്ലവങ്ങൾക്കുള്ള ഒരു തുടക്കമായും വേണം ഈ ചരിത്ര നിമിഷത്തെ നമ്മൾ നോക്കിക്കാണാൻ. ഇന്ത്യയിലെ ആദ്യത്തെ എഐ ഫാഷൻ ബ്രാൻഡ് അംബാസഡറിനെ സ്വന്തമാക്കാൻ കഴിഞ്ഞതിൽ അതിയായി സന്തോഷമുണ്ട്” ബീന കണ്ണൻ പറഞ്ഞു. ഒരു ഫാഷൻ ബ്രാൻഡിന് AI ബ്രാൻഡ് അംബാസഡറിൻ്റെ സാധ്യതകൾ എത്രത്തോളമായിരിക്കും എന്നത് ലോകത്തെ കാണിക്കുക എന്ന ലക്ഷ്യം കൂടി ശീമാട്ടിക്കുണ്ട്.
ഈ വർഷവും ഓണത്തെ ആഘോഷമായി വരവേൽക്കാനൊരുങ്ങുകയാണ് ശീമാട്ടി. ചരിത്രവും കലയും സാംസ്കാരിക പ്രാധാന്യവും ഏകോപിപ്പിക്കുന്ന ആകർഷകമായ രൂപകൽപ്പനയിൽ തീർത്ത ‘മണ്ഡല’ കളക്ഷനാണ് വസ്ത്ര പ്രേമികൾക്കായി ശീമാട്ടി ഈ ഓണത്തിന് ഒരുക്കിയിട്ടുള്ളത്. കൊച്ചി, കോട്ടയം, കോഴിക്കോട് ഷോറൂമുകളിൽ മണ്ഡല കളക്ഷൻസ് ലഭ്യമായിരിക്കും. സെറ്റ് സാരി മുതൽ ജോർജറ്റ്, ഷിഫോൺ, സാറ്റിൻ, ക്രെയ്പ് തുടങ്ങി വിവിധയിനം മെറ്റിരിയലുകളിലുള്ള സാരികളിൽ മണ്ഡല ആർട്ടിന്റെ ഭംഗി കാണാൻ സാധിക്കും. സെറ്റ്മുണ്ട്, ലഹങ്ക, അനാർക്കലി, മെൻസ് കുർത്ത, ഷർട്ട് മുതലായ ട്രഡീഷണൽ വസ്ത്രങ്ങൾ തുടങ്ങി സാറോങ് പാന്റ്സ്, ഫിഷെർമാൻ പാന്റ്സ്, ഹാരം പാന്റ്സ്, ടി ഷർട്സ്, ക്രോപ് ടോപ്സ് വരെയുള്ള ഏറ്റവും പുതിയ ട്രെൻഡുകളിലുള്ള വസ്ത്രങ്ങളാണ് മണ്ഡല പാറ്റേണിൽ ശീമാട്ടി തയ്യാറാക്കിയിട്ടുള്ളത്. മണ്ഡല കളക്ഷനുകളിൽ തയ്യാറാക്കിയിട്ടുള്ള വസ്ത്രങ്ങൾ മിതമായ നിരക്കിലായിരിക്കും ലഭ്യമാകുക.
ഓണക്കാലത്തിന് മാറ്റ് കൂട്ടാനായി ഒരു മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഓഫ് സെലിബ്രേഷൻ ഓഫറുകളാണ് ശീമാട്ടി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 22 വരെ കൊച്ചി, കോഴിക്കോട്, കോട്ടയം ഷോറൂമുകളിലാണ് ഓഫറുകൾ. കോട്ടൺ, ടസർ, ആർട്ട്, ഫാൻസി എന്നീ സാരികൾക്ക് 90% വരെ ഡിസ്‌കൗണ്ടാണ് ലഭിക്കുന്നത്. കേരളസാരികൾക്കും സെറ്റും മുണ്ടിനും 20% വരെ ഡിസ്‌കൗണ്ടും, വുമൺസ് വിയറിനും കിഡ്സ് വിയറിനും 60% വരെ ഡിസ്‌കൗണ്ടും ലഭിക്കും. എല്ലാ വിഭാഗങ്ങളിലുമുള്ള തുണിത്തരങ്ങൾക്കും 10% മിനിമം ഡിസ്‌കൗണ്ട് ലഭ്യമാണ്.
അതേസമയം ശീമാട്ടി യങ്ങിന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ ആഗസ്റ്റ് 22 ന് പ്രവർത്തനം ആരംഭിക്കും. വുമൺസ് വിയർ, മെൻസ് വിയർ, കിഡ്സ് വിയർ എന്നീ വിഭാഗങ്ങളെ മൂന്ന് നിലകളിലായാണ് തിരൂർ യങ്ങിൽ ഒരുക്കിയിട്ടുള്ളത്. സ്ത്രീകളുടെയും പുരുഷൻമാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ 12000 സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങുന്ന തിരൂർ ശീമാട്ടി യങ്ങിൽ ലഭ്യമാകും. ഏറ്റവും മികച്ച ഫാഷൻ അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കൾക്കായി ശീമാട്ടി ഒരുക്കുന്നത്.
ശീമാട്ടി യങ്ങിന്റെ മറ്റൊരു ഷോറൂം ഈ നവംബറിൽ പാലായിൽ പ്രവർത്തനം ആരംഭിക്കുമെന്നും അടുത്ത ഓണത്തിനുള്ളിൽ യങ്ങിന്റെ പത്ത് സ്റ്റോറുകൾ കൂടി കേരളത്തിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തനം ആരംഭിക്കുമെന്നും ബീന കണ്ണൻ പറഞ്ഞു. ഇതുവരെ വുമൺസ് സെലിബ്രേഷൻ വിയർ മാത്രമായിരുന്ന കോഴിക്കോട് ശീമാട്ടി ക്രാഫ്ട്റ്റഡിന്റെ മൂന്നാം നിലയിലായി മെൻസ് & കിഡ്സ് സെലിബ്രറ്ററി കളക്ഷനു മാത്രമായി ഒരു വിഭാഗം കൂടി പുതുതായി ആരംഭിക്കുന്നുണ്ട്. ഒരു കുടുംബത്തിന് വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും ആവശ്യമായ എല്ലാത്തരം സെലിബ്രിറ്ററി വസ്ത്രങ്ങളും ലഭിക്കുന്ന, മലബാറിലെ ഏറ്റവും വലിയ ഫാമിലി സെലിബ്രേഷന്സ് ഷോറൂമായാണ് കോഴിക്കോടുള്ള ശീമാട്ടി ക്രാഫ്ട്റ്റഡ് ഒരുങ്ങുന്നത്. അതുപോലെതന്നെ ടൈർ 2 ടൈർ 3 സിറ്റികളിൽ സാരികൾക്ക് മാത്രമായൊരു സ്റ്റോർ എന്ന ലക്ഷ്യത്തോടെ ശീമാട്ടി തുടങ്ങുന്ന പുതിയ ബ്രാൻഡ് ആണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ സാരീസ്’. ഗ്രേറ്റ് ഇന്ത്യൻ സാരീസിന്റെ ആദ്യ സ്റ്റോർ ഈ ഓണത്തിന് മുൻപ് എടപ്പാളിൽ ആരംഭിക്കും. കേരളത്തിൽ എല്ലായിടത്തും ഗ്രേറ്റ് ഇന്ത്യൻ സാരീസിൻ്റെ കൂടുതൽ സ്റ്റോറുകൾ വരും വർഷത്തിൽ തുറക്കും.
Story Highlights : Seematti presented Isha Ravi India’s first AI fashion brand ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here