Advertisement

അദാനിയുടെ തട്ടിപ്പുകളെ കുറിച്ച് അന്വേഷണമില്ല, റെയ്‌ഡില്ല, എത്ര വിലകുറഞ്ഞ പകവീട്ടലാണിത്; എ എ റഹീം

February 14, 2023
3 minutes Read
aa-rahim-reaction-on-cutting-down-kerala-s-borrowing-limit-

ബിബിസി ഓഫീസുകളിലെ റെയ്ഡ് വിലകുറഞ്ഞ പകവീട്ടലാണെന്ന് എ എ റഹീം എം പി. ഇന്ത്യൻ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിതെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.(a a rahim mp against bbc raid)

‘എന്നെ വിമർശിക്കാനുള്ള’ മാധ്യമ സ്വാതന്ത്ര്യം ഇവിടെ ഒരുത്തനും അനുവദിച്ചു തന്നിട്ടില്ലെന്ന നരേന്ദ്രമോദിയുടെ ഭീഷണിയാണിത്. അദാനിയുടെ തട്ടിപ്പുകളെ കുറിച്ച് അന്വേഷണമില്ല, റെയ്‌ഡില്ല, പ്രതികരണവുമില്ല. ചരിത്രം പറഞ്ഞ ബിബിസിയ്ക്ക് റെയ്‌ഡെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.

Read Also: സൗദി കാത്തിരിക്കുന്നു; സന്തോഷ് ട്രോഫി കളിക്കാൻ കേരളം എത്തുമോ?

എ എ റഹീം എം പി യുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബിബിസി ഓഫീസുകളിൽ റെയ്ഡ്.
എത്ര വിലകുറഞ്ഞ പകവീട്ടലാണിത്.
ഇന്ത്യൻ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിത്.
‘എന്നെ വിമർശിക്കാനുള്ള’ മാധ്യമ സ്വാതന്ത്ര്യം ഇവിടെ ഒരുത്തനും അനുവദിച്ചു തന്നിട്ടില്ലെന്ന നരേന്ദ്രമോദിയുടെ ഭീഷണിയാണിത്.ബിബിസിയോട് മാത്രമല്ല,മറ്റെല്ലാ മാധ്യമങ്ങളോടും വ്യക്തികളോടുമെല്ലാമുള്ള സന്ദേശം.
എന്നെ വിമർശിച്ചാൽ,തുലച്ചുകളയുമെന്ന ഭീഷണി.
അദാനിയുടെ തട്ടിപ്പുകളെ കുറിച്ചു
അന്വേഷണമില്ല,
റെയ്‌ഡില്ല,
പ്രതികരണവുമില്ല.
ചരിത്രം പറഞ്ഞ ബിബിസിയ്ക്ക് റെയ്ഡ്!!.
ഇന്ത്യൻ ജനാധിപത്യം ഇതിനൊക്കെയും കണക്കു ചോദിക്കാതെ കടന്നുപോകില്ല.മോദി സർക്കാരിന്റെ അമിതാധികാര പ്രവണതകൾക്കെതിരെ പ്രതിഷേധിക്കുക.

അതേസമയം ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോഴും ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു എന്ന പരിഹാസത്തോടെയാണ് യെച്ചൂരി ട്വീറ്റ് പങ്കുവെച്ചത്.

ബിബിസിയുടെ ന്യൂഡൽഹി, മുംബൈ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുന്നത്. ഇന്ന് രാവിലെ 11.30ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്.ചില രേഖകളും ഫോണുകളും ഉൾപ്പടെ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ നടക്കുന്നത് സർവേയാണെന്നും പരിശോധനയല്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ജീവനക്കാരുടെ ഫോണുകൾ തിരികെ നൽകുമെന്നും ഇവർ പറഞ്ഞു.

Story Highlights: a a rahim mp against bbc raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top