പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ചു, 26 കാരൻ അറസ്റ്റില്‍

ഡൽഹിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം. നജഫ്ഗഡിലെ മിത്രോൺ ഗ്രാമത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തി. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ധാബയിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ 26 കാരനായ സാഹിൽ ഗെലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് ധാബയിലെ ഫ്രിഡ്ജിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിക്ക് യുവാവുമായി ബന്ധമുണ്ടെന്നാണ് സൂചന. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Story Highlights: Girl’s body found in fridge in Najafgarh dhaba
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here