Advertisement

ലൈഫ് മിഷന്‍ കോഴക്കേസ്; എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ 8 മണിക്കൂര്‍ പിന്നിട്ടു

February 14, 2023
2 minutes Read
M. Sivashankar's interrogation lasted for 8 hours in life mission case

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ പിന്നിട്ടു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.

സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കേസില്‍ നേരത്തെ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സരിത്തിനെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

Read Also: ലൈഫ് മിഷന്‍ കോഴ: സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ഇഡി നോട്ടിസ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന് എന്നാണ് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴി. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡി. അന്വേഷണം.

Story Highlights: M. Sivashankar’s interrogation lasted for 8 hours in life mission case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top