Advertisement

കാമില രാജ്ഞിക്ക് വീണ്ടും കൊവിഡ്

February 14, 2023
1 minute Read

ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ്റെ പത്‌നി കാമില രാജ്ഞിക്ക് വീണ്ടും കൊവിഡ്. ഇത് രണ്ടാം തവണയാണ് വൈറസ് സ്ഥിരീകരിക്കുന്നത്. രാജ്ഞിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും ക്വീൻ കൺസോർട്ടിന് വൈറസ് സ്ഥിരീകരിച്ചിരുന്നു.

ബർമിംഗ്ഹാമിലെ എഡ്‌ബാസ്റ്റണിലുള്ള എൽമ്‌ഹർസ്റ്റ് ബാലെ സ്‌കൂളിന്റെ ശതാബ്ദി ആഘോഷിക്കുന്നതുൾപ്പെടെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് മേഖലയിലുടനീളം രാജ്ഞി നിരവധി പരിപാടികളിൽ പങ്കെടുക്കേണ്ടതായിരുന്നു. മാറ്റിവെച്ച പരിപാടികൾക്ക് ഉടൻ പുതിയ തീയതി കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബക്കിംഗ്ഹാം കൊട്ടാരം വക്താവ് പറഞ്ഞു.

Story Highlights: UK’s Queen Consort Camilla Tests Positive For Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top