കിച്ചണ്‍ ഇനി പഴയ കിച്ചണല്ല! റെട്രോ സീരീസ് മൈക്രോവേവ് ഓവനുകള്‍ അവതരിപ്പിച്ച് ക്ളിക്കോണ്‍

വ്യത്യസ്തമായ റെട്രോ സീരീസ് മൈക്രോവേവ് ഓവനുകള്‍ അവതരിപ്പിച്ച് ഇലക്ടോണിക്‌സ് ഹോം അപ്‌ളയന്‍സസ് മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ ക്‌ളിക്കോണ്‍. കിച്ചണില്‍ പാചകം എളുപ്പവും സുഗമമവുമാക്കുകയെന്ന ഉദ്ദേശത്തോടെ ക്‌ളിക്കോന്റെ റിസര്‍ച്ച് ഏന്റ് ഡവലെപ്‌മെന്റ് ടീം പ്രത്യേകമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ഓവന് ഒട്ടേറെ പ്രത്യേകതകളാണുള്ളത്.
പതിവില്‍ നിന്ന് വ്യത്യസ്തമായി റെട്രോ ഡിസൈനില്‍ പുറത്തിറക്കിയിട്ടുളള ഓവനുകള്‍ കിച്ചണിന് പഴമയുടെ ചാരുത നല്‍കുന്നതോടൊപ്പം പുത്തന്‍ സാങ്കേതിക വിസ്മയത്തിന്റെ അനുഭവവും സമ്മാനിക്കും. ഗ്രില്‍, ഡീഫ്രോസ്റ്റ്, റീ ഹീറ്റ് തുടങ്ങി വിവിധ തരം ആവശ്യങ്ങള്‍ നിറവേറ്റി പാചകം അതിവേഗം പൂര്‍ത്തിയാക്കാന്‍ പുതിയ ഓവന്‍ നിങ്ങളെ സഹായിക്കും.
ജിസിസിയിലെ എല്ലാ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും www.clikon.ae വൈബ്‌സൈറ്റിലും റെട്രോ സീരീസ് മൈക്രോവേവ് ഓവനുകള്‍ ലഭ്യമാണ്.
Story Highlights: Clikon Retro series microwave oven new launch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here