Advertisement

ഗോകുലം കേരളക്ക് ഇന്ന് രാജസ്ഥാൻ പരീക്ഷ; ഹാട്രിക്ക് കിരീട പ്രതീക്ഷകൾ അവസാനിപ്പിച്ച് മലബാറിയൻസ്

February 15, 2023
3 minutes Read
Gokulam Kerala FC to face Rajasthan United FC

ഐ ലീഗിൽ ഇന്ന് രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ഗോകുലം കേരളം എഫ്‌സി ഇന്ന് ഇറങ്ങും. ന്യൂഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 4.30നാണ് മത്സരം. ഐ ലീഗ് പോയിന്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം കേരളം എഫ്‌സി. 18 പോയിന്റുകൾ മാത്രം രാജസ്ഥാൻ യുണൈറ്റഡ് പത്താം സ്ഥാനത്തും. ഫ്രാൻസെസ് ബോണറ്റിന്റെ മുൻ ക്ലബ് കൂടിയാണ് രാജസ്ഥാൻ യുണൈറ്റഡ്. Gokulam Kerala FC to face Rajasthan United FC

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയ ഗോകുലം കേരളയുടെ ഹാട്രിക്ക് കിരീട നേട്ടം എന്ന അപ്രതീക്ഷകൾ അവസാനിച്ചു കഴിഞ്ഞു. ഒന്നും രണ്ടും സ്ഥങ്ങങ്ങളിലുള്ള ശ്രീനിധി ഡെക്കാനുമായും റൗണ്ട്ഗ്ലാസ് പഞ്ചാബുമായും നിലവിൽ 13 പോയിന്റുകളുടെ വ്യത്യാസമാണ് മലബാറിയൻസിനുള്ളത്. ഇനിയുള്ള നാല് മത്സരങ്ങൾ ജയിച്ചാൽ പോലും ടീമിന് ലഭിക്കുക 12 പോയിന്റുകൾ മാത്രമാണ്. മൂർച്ചയേറിയ മുന്നേറ്റ നിരയുടെ അഭാവമാണ് ഗോകുലത്തിന് ഈ സീസണിൽ തിരിച്ചടിയായത്.

Read Also: ചാമ്പ്യൻസ് ലീഗ്: പിഎസ്ജിയെ ഞെട്ടിച്ച് ബയേൺ മ്യൂണിക്ക്, ടോട്ടൻഹാമിനെതിരെ മിലാന് വിജയം

സ്പാനിഷ് പരിശീലകൻ കാർലോസ് വാസ് പിന്റോ നയിക്കുന്ന ശ്രീനിധി ഡെക്കാൻ എഫ്‌സിയാണ് നിലവിൽ ലീഗിൽ ഒന്നാമത്. ഗ്രീക്ക് പരിശീലകൻ സ്റൈകോസ് വര്ജറ്റിസിന്റെ റൌണ്ട് ഗ്ലാസ് പഞ്ചാബിനും തുല്യ പോയിന്റുകൾ ഉണ്ടെങ്കിലും ഗോൾ വ്യതാസത്തിൽ രണ്ടാം സ്ഥാനത്തിലാണ്. ഇത്തവണ ഐ ലീഗ് ജേതാക്കളാകുന്നവർക്ക് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് നേരിട്ട് യോഗ്യത നേടാൻ സാധിക്കും. ആ സുവർണാവസരം ലക്ഷ്യമാക്കിയാണ് ഇരു ടീമുകളും കുതിക്കുന്നത്.-

രാജസ്ഥാൻ യുണൈറ്റഡും ഗോകുലം കേരളയും തമ്മിലുള്ള മത്സരം യൂറോസ്‌പോർട്ട്, 24 ന്യൂസ്, ദൂരദർശൻ സ്‌പോർട്‌സ്, ഡിസ്‌കവറി പ്ലസ് ഒടിടി പ്ലാറ്റ്‌ഫോമിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

Story Highlights: Gokulam Kerala FC to face Rajasthan United FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top