ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കര്‍ അറസ്റ്റില്‍

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. 8 മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. (m sivasankar arrested in life mission case)
അര്‍ധരാത്രിയായതിനാല്‍ ശിവശങ്കറിനെ നാളെ വെളുപ്പിന് മാത്രമേ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കൂ എന്നാണ് വിവരം. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കോഴപ്പണം സ്വര്‍ണമായി സൂക്ഷിച്ച് പിന്നീട് ഡോളറായി കടത്തി എന്ന സംശയത്തിലാണ് മൂന്ന് ദിവസമായി ശിവശങ്കറെ ഇ ഡി ചോദ്യം ചെയ്തിരുന്നത്. പണം കൈമാറ്റ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് ഇ ഡി കടന്നിരിക്കുന്നതെന്നാണ് വിവരം. ലൈഫ് മിഷന്‍ കോഴ ഇടപാട് ആരോപണത്തിലെ ആദ്യ അറസ്റ്റാണ് എം ശിവശങ്കറിന്റേത്.
ലൈഫ് മിഷന്‍ കോഴ ഇടപാട് ആരോപണത്തിലെ ആദ്യ അറസ്റ്റാണ് എം ശിവശങ്കറിന്റേത്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, സന്ദീപ് എന്നിവരുടെ മൊഴി ഉള്‍പ്പെടെ എം ശിവശങ്കറിന് എതിരായിരുന്നു. ശിവശങ്കര്‍ ലൈഫ് മിഷന്‍ കോഴയുടെ പങ്കുപറ്റി എന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. കേസില്‍ നേരത്തെ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സരിത്തിനെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന് എന്നാണ് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴി. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡി. നടപടി.
Story Highlights: m sivasankar arrested in life mission case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here