മലയാളം മിഷന്‍ ‘മലയാണ്മ’ പുരസ്‌കാരങ്ങളില്‍ ദുബായ് ചാപ്റ്ററിന് അഭിമാന നേട്ടം

മലയാളം മിഷന്‍ ‘മലയാണ്മ’ പുരസ്‌കാരങ്ങളില്‍ ദുബായ് ചാപ്റ്ററിന് അഭിമാന നേട്ടം. മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ഇത്തവണ മുതല്‍ നല്‍കിവരുന്ന പ്രഥമ ഭാഷാമയൂരം (വിദേശ വിഭാഗം) പുരസ്‌കാരം മലയാളം മിഷന്‍ ദുബായ് ചാപ്റ്റര്‍ കണ്‍വീനര്‍ ഫിറോസിയ, ജോ. കണ്‍വീനര്‍ റംഷി മുഹമ്മദ് എന്നിവര്‍ കരസ്ഥമാക്കി.
60 രാജ്യങ്ങളില്‍ നിന്നായി പരിഗണിക്കപ്പെട്ടവരില്‍ നിന്നുമാണ് ഏറ്റവും മികച്ച ഭാഷാ പ്രവര്‍ത്തകര്‍ക്കുള്ള ഭാഷാമയൂരം പുരസ്‌കാരത്തിന് ഇരുവരും അര്‍ഹരായത്. 2019 ല്‍ പരിശീലനം നേടി മലയാളം മിഷന്‍ അധ്യാപകരായി പ്രവര്‍ത്തിച്ചു വരുന്ന ഫിറോസിയയും റംഷിയും 2021 ലാണ് ഭാരവാഹികളെന്ന നിലയില്‍ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. സ്വന്തം കുട്ടികളെ മലയാളം മിഷന്‍ ക്ലാസ്സില്‍ ചേര്‍ക്കുകയും ഭാഷാധ്യാപകരായും പ്രവര്‍ത്തക സമിതിയംഗങ്ങളായും മാറിക്കൊണ്ടുമാണ് ഇരുവരും തങ്ങളുടെ ഭാഷാ പ്രചാരണ പ്രവര്‍ത്തനങ്ങളെ വളര്‍ത്തിയത്.
ഫിറോസിയയുടെയും റംഷിയുടെയും നേട്ടം ദുബായിലെ ഭാഷാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും ഏറ്റവും മികച്ച വേദിയൊരുക്കുകയാണ്. പ്രവാസലോകത്തെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കൂടിയുള്ള പ്രചോദനം കൂടിയാണ് ഈ ഭാഷാപ്രവര്‍ത്തകര്‍. മാതൃഭാഷയോടുള്ള സ്‌നേഹവും സാമൂഹിക പ്രതിബന്ധതയും ഉയര്‍ത്തി പിടിച്ചു കൊണ്ട് അധ്യാപകരും രക്ഷിതാക്കളും മലയാളം മിഷന്‍ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും വിവിധ സംഘടനകളും ലോക കേരളസഭാംഗങ്ങളും മറ്റു ഭാഷാസ്‌നേഹികളും നല്‍കിയ പിന്തുണയും സ്‌നേഹവും കൂട്ടായ പ്രവര്‍ത്തനങ്ങളുമാണ് നേട്ടത്തിന് പിന്നില്‍ എന്ന് ഇരുവരും പ്രതികരിച്ചു.
Read Also: അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് ഇനി മുതല്‍ കിങ് സല്‍മാന്‍ കപ്പിന് വേണ്ടിയുള്ള മത്സരമാക്കും
ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ഏറ്റെടുത്ത് ആത്മാര്‍ത്ഥത പുലര്‍ത്തി ഈ സംരംഭത്തെ മുന്നോട്ട് നയിച്ചതിന് കിട്ടിയ അംഗീകാരമാണിത്. ഇനിയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ആളുകളിലേക്ക് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും കൂട്ടായ്മയുടെ കെട്ടുറപ്പും അഖണ്ഡതയും കൂടുതല്‍ ഉറപ്പിക്കാനും പരിശ്രമിക്കുമെന്നും ഈ ഭാഷ പ്രചാരകര്‍ പറയുന്നു.
Story Highlights: Malayalam Mission awards proud achievement for Dubai chapter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here