മഹാരാഷ്ട്രയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി ശരീരം മെത്തയിൽ കുത്തിയിറക്കി

ഡൽഹിയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി ശരീരം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച സംഭവത്തിൻ്റെ ഞെട്ടൽ മാറും മുമ്പ് മഹാരാഷ്ട്രയിലും സമാന കൊലപാതകം. പാൽഘർ ജില്ലയിൽ 27 കാരൻ 35 കാരിയായ തൻ്റെ കാമുകിയെ കൊന്ന് ശരീരം മെത്തയ്ക്കുള്ളിൽ തിരുകിക്കയറ്റി. പ്രതി ഹാർദിക് ഷായെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി ഹാർദിക് ഷാ കാമുകി മേഘാ സിംഗിനൊപ്പം നലസോപാരയിലെ സീതാ സദൻ സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. വീട്ടുടമയോടും മറ്റ് അയൽവാസികളോടും തങ്ങൾ വിവാഹിതരാണെന്ന് ദമ്പതികൾ പറഞ്ഞിരുന്നു. നാലസോപാരയിലെ വിജയ് നഗർ പ്രദേശത്തെ ഫ്‌ളാറ്റിൽ നിന്ന് അഴുകിയ നിലയിൽ മേഘയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തറിയുന്നത്.
ഇരയുടെ വാടക വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മെത്തയിൽ നിറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിക്ക് ജോലിയില്ലെന്നും ദമ്പതികൾ തമ്മിൽ വഴക്കിടാറുണ്ടെന്നും പൊലീസ് പറയുന്നു. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്ന് സീനിയർ ഇൻസ്പെക്ടർ ശൈലേന്ദ്ര നഗർകർ പിടിഐയോട് അറിയിച്ചു.
Story Highlights: Man kills live-in partner stuffs body in mattress in Maha’s Palghar held
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here