Advertisement

പാലക്കാട് വൻ കുഴൽപ്പണവേട്ട; ഒരു കോടി രണ്ട് ലക്ഷം പിടിച്ചെടുത്തു

February 15, 2023
1 minute Read
Palakkad Hawala Money

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പരിശോധനയിൽ കുഴപ്പണവേട്ട. ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി അറസ്റ്റിലായത് രണ്ട് തമിഴ്‌നാട് സ്വദേശികളാണ്. മധുര സ്വദേശികളായ ഗണേശൻ,ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഐലാന്റ് എക്‌സ്പ്രസിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. Palakkad Hawala Money

സംശയം തോന്നിയ പ്രതികളെ പരിശോധിച്ചപ്പോൾ വയറിനോട് ചേർന്ന് കെട്ടിവെച്ച നിലയിൽ പണം കണ്ടെത്തുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും കായംകുളത്തേക്ക് പണം കടത്താനായിരുന്നു ഇരുവരുടേയും പദ്ധതി. മറ്റ് നടപടികൾക്കായി പിടികൂടിയ പണവും പ്രതികളെയും ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് കൈമാറി. പ്രതികൾ നേരത്തെയും സമാന രീതിയിൽ പണം കടത്തിയതായാണ് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നത്

Story Highlights: Palakkad Hawala Money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top