ത്രിപുരയിൽ വൻ ട്വിസ്റ്റ്; നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിപ്ര മോത തലവൻ സജീവ രാഷ്ട്രീയം വിട്ടു

ത്രിപുര രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്. നാളെ ത്രിപുരയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി തിപ്ര മോത പാർട്ടിയുടെ തലവൻ പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമ രംഗത്ത്. തിപ്ര ജനതയുടെ ഒരു വിഭാഗം തന്നെ വഞ്ചിച്ചെന്നും താൻ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നുമുള്ള പ്രദ്യോത് ദേബിന്റെ പ്രഖ്യാപനം സംസ്ഥാനത്തെ ഞെട്ടിച്ചിട്ടുണ്ട്. ത്രിപുര തെഞ്ഞെടുപ്പിൽ തിപ്ര മോത നിർണയമാകും എന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിശകലനങ്ങൾ രംഗത്ത് വരുമ്പോഴാണ് ഈ നീക്കം. Tipra Mota leader pradyot deb barman left active politics
— Pradyot_Tripura (@PradyotManikya) February 14, 2023
ത്രിപുരയിൽ ഉയർന്നു വന്ന ഏറ്റവും ശക്തമായ ഗോത്ര വർഗ പാർട്ടിയാണ് ത്രിപ മോത. അടുത്തിടെ നടന്ന ഗോത്ര കമ്മീഷനിലേക്കുള്ള തിരെഞ്ഞെടുപ്പിൽ തങ്ങളുടെ ശക്തി തെളിയിച്ചിരുന്നു പാർട്ടി. ബിജെപി – ഐപിഎഫ്ടി സഖ്യത്തെ ഞെട്ടിച്ച് 28 സീറ്റുകളിൽ 18 എണ്ണം അവർ നേടിയിരുന്നു. ഇരുപത് മണ്ഡലങ്ങൾക്ക് തങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ടെന്നും അവർ തെളിയിച്ചു. ത്രിപുര പൊതു തെരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ അവർ ഇത്തവണ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമ നേരിട്ട് തന്നെയാണ് പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.
Read Also: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് നാളെ
താൻ ഒറ്റപെടുന്നതിനാൽ രാഷ്ട്രീയം വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തിപ്ര ജനതയുടെ ഒരു വിഭാഗം തന്നെ വഞ്ചിച്ചു. രാഷ്ട്രീയം വിടുമെങ്കിലും സാമൂഹ്യ സേവനങ്ങളുമായി പൊതു രംഗത്ത് ഉണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഗ്രേറ്റർ തിപ്ര ലാൻഡ് എന്ന് ആവശ്യത്തിന് ഭരണ ഘടന പരിഹാരം വേണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് പ്രദ്യോത് മാണിക്യ ദേബ് ബർമൻ വ്യക്തമാക്കിയിട്ടുണ്ട്.
തിപ്ര മോത തലവന്റെ രാജി പ്രഖ്യാപനത്തിൽ പല തരത്തിലുള്ള വിശദീകരണങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രദ്യോത് ദേബ് ഇടത് വേദിയിൽ എത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളിൽ അതൃപ്തി ഉണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. അനുയായികളെയും എതിരാളികളെയും ഒരു പോലെ ഞെട്ടിക്കുന്ന നീക്കമായിരുന്നു പാർട്ടി വിടുന്നെന്നുള്ള പ്രദ്യോതിന്റെ പ്രഖ്യാപനം.
Story Highlights: Tipra Mota leader Pradyot deb barman left active politics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here