‘സ്നേഹ കേരളം പ്രവാസത്തിന്റെ കരുതൽ’ ജനകീയ ക്യാമ്പയിൻ നാളെ; മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

‘സ്നേഹ കേരളം പ്രവാസത്തിന്റെ കരുതൽ’ പേരിൽ ഐ സി എഫ് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ഭാഗമായി ഒമാൻ നാഷനൽ കമ്മറ്റി സംഘടിപ്പിക്കുന്ന വെബിനാർ നാളെ ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. കേരള കൃഷി വകുപ്പു മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രവാസി വ്യവസായി ഡോ. പി മുഹമ്മദലി മുഖ്യാതിഥിയായി പങ്കെടുക്കും.(harmony conclave icf campaign in oman )
എസ് വൈ എസ് ജന. സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തും. ഐ സി എഫ് ഇന്റർനാഷനൽ ജന. സെക്രട്ടറി നിസാർ സഖാഫി, പി വി എ ഹമീദ് എന്നിവർ വിഷയാവതരണം നടത്തും. റയീസ് അഹ്മദ്, ഫാദർ വർഗീസ് റ്റിജു ഐപ്പ്, സജി ഔസേഫ, സുകുമാരൻ നായർ, മക്ക മമ്മുട്ടി, പി ടി കെ ഷമീർ, ഹാരിസ് നെസ്റ്റോ, നജീബ് മലബാർ ഗോൾഡ്, ഹമീദ് ഹാജി (ഫാതിമ), ഡോ. ആഷിഖ് തുടങ്ങി പ്രമുഖർ സംബന്ധിക്കും.
ഐ സി എഫ് ഒമാൻ ജനറൽ സെക്രട്ടറി മുഹമ്മദ് റാസിഖ് ഹാജി, അഡ്മിൻ സെക്രട്ടറി ജാഫർ ഓടത്തോട്, വെൽഫെയർ സെക്രട്ടറി റഫീഖ് ധർമടം, ഓർഗനൈസിംഗ് സെക്രട്ടറി നിഷാദ് ഗുബ്ര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Story Highlights: harmony conclave icf campaign in oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here