കഴിഞ്ഞ ഒരു മാസത്തിനിടെ 24 കടുവകളെ രാജ്യത്തിന് നഷ്ടമായെന്ന് കണക്കുകൾ

ജനുവരി ഒന്നിനും ഫെബ്രുവരി എട്ടിനുമിടയിലായി 24 കടുവകളെ രാജ്യത്തിന് നഷ്ടമായെന്ന് കണക്കുകൾ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജനുവരി മാസത്തില്‍ ഇത്രയധികം കടുവകള്‍ ചത്തൊടുങ്ങുന്നത്. 2021-ല്‍ ഇത് 20 ഉം 2022-ല്‍ ഇത് പതിനാറ് കടുവകളുമാണ് ചത്തുപോയത്. രാജ്യത്താകെ 3,000 കടുവകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
മധ്യപ്രദേശിലാണ് ഈ വര്‍ഷം ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒന്‍പത് കടുവകളാണ് മധ്യപ്രദേശിൽ മരണപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. ആറ് കടുവകളാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായത്. അസമിലും കേരളത്തിലും ഒരു കടുവയെ വീതം നഷ്ടമായി. രാജസ്ഥാനിൽ മൂന്നും കര്‍ണാടകയിലും ഉത്തരാഖണ്ഡിലും രണ്ട് വീതം കടുവകളെ നഷ്ടമായി.
പ്രകൃതായുള്ള കാരണങ്ങൾ കൊണ്ടാണ് മിക്ക കടുവകളും മരണപ്പെട്ടത്. കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍, പ്രായാധിക്യം പോലെയുള്ളവ പ്രധാന കാരണങ്ങളാണ്. വേട്ടയാടല്‍ മൂലം മരണമുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here