പ്രൈം വോളിബോൾ; ചെന്നൈയെ വീഴ്ത്തി ബെംഗളൂരു

റുപേ പ്രൈം വോളിബോൾ ലീഗിൽ ബെംഗളൂരു ടോർപ്പിഡോസിന് ജയം. ഗച്ചിബൗളി ഇൻഡോർ സ്‌റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ ബ്ലിറ്റ്‌സിനെ 3-2ന് തോൽപിച്ചു. സ്‌കോർ: 15-11, 8-15, 15-10, 15-13, 10-15. സീസണിൽ ബെംഗളൂരിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ബെംഗളൂരിന്റെ ഐബിൻ ജോസ് ആണ് കളിയിലെ താരം.
ആദ്യ സെറ്റിൽ വീണ ചെന്നൈ രണ്ടാം സെറ്റ് അധികം വിയർക്കാതെ ജയിച്ചു. എന്നാൽ തുടരെ രണ്ട് സെറ്റുകൾ കൂടി നേടിയ ബെംഗളൂരു വിജയം ഉറപ്പാക്കുകയായിരുന്നു. കടുത്ത മത്സരം നടന്ന അവസാന സെറ്റ് സ്വന്തമാക്കാനായത് ബ്ലിറ്റ്‌സിന് ആശ്വാസമായി. വെള്ളിയാഴ്ച റുപ പ്രൈം വോളിബോൾ ലീഗിൽ രണ്ട് മത്സരങ്ങൾ അരങ്ങേറും. വൈകിട്ട് 7ന് അഹമ്മദാബാദ് ഡിഫന്റേഴ്‌സും മുംബൈ മിറ്റിയോർസും തമ്മിലാണ് ആദ്യ മത്സരം. 9.30ന് രണ്ടാം മത്സരത്തിൽ ബെംഗളൂരു ടോർപ്പിഡോസ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും.
Story Highlights: prime volley chennai bengaluru won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here