റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ടുപോയ 65 കാരിയെ കുടുംബവുമായി ഒന്നിപ്പിച്ച് മുംബൈ പൊലീസ്

റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ടുപോയ 65 കാരിയെ കുടുംബവുമായി ഒന്നിപ്പിച്ച് മുംബൈ പൊലീസ്. ഉത്തർപ്രദേശിലെ ബാന്ദ്ര ടെർമിനസിൽ വെച്ചാണ് യുവതിയ്ക്ക് കുടുംബത്തെ നഷ്ടപെട്ടത്. വീട്ടുകാരെ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. വൈകാതെ, പൊലീസ് ഉത്തർപ്രദേശിലെ അവളുടെ കുടുംബവുമായി ബന്ധപ്പെടുകയും അവരെ നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു.
വകുപ്പിന്റെ സേവനവും അർപ്പണബോധവും തൊട്ടറിഞ്ഞെന്നും അതിന് നന്ദി പറയുകയും തന്നെ സഹായിച്ചതിന് പൊലീസിനെ ഉത്തർപ്രദേശിലെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. മുംബൈ പൊലീസ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, വൃദ്ധയായ സ്ത്രീ ഒരു ഉദ്യോഗസ്ഥനോട് കൂപ്പു കൈകളോടെ നന്ദി പ്രകടിപ്പിക്കുന്നത് കാണാം. അവളുടെ കുടുംബാംഗമായ ഒരു യുവാവ് അവരെ പൊലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നത് കാണാം.
“പൗരന്മാരുടെ ഹൃദയങ്ങളിലേക്കും ഭവനങ്ങളിലേക്കും ഞങ്ങൾ കടന്നുചെല്ലുന്നു. റെയിൽവെ സ്റ്റേഷനിൽ ഒറ്റപെട്ടുപ്പോയ 65 വയസ്സുള്ള സ്ത്രീയെ അവരുടെ കുടുംബവുമായി ഒന്നിപ്പിക്കുന്നു”. എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കിട്ടത്. ഫെബ്രുവരി 14 ന് വിഡിയോ പങ്കിട്ടതിന് ശേഷം 2.8 ലക്ഷത്തിലധികം വ്യൂസും 32,000 ലൈക്കുകളും ലഭിച്ചു. അവരുടെ പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും പ്രശംസകൾ നേടി. “എപ്പോഴും, നിങ്ങളുടെ സേവനത്തിന് നന്ദി!” എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.
Story Highlights: 65 year-old woman reunites with family after getting separated at railway station, Mumbai Police earns praise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here