കടന്നാക്രമണങ്ങൾക്കും കുപ്രചരണങ്ങൾക്കും പ്രവൃത്തിയിലൂടെയാണ് തിരുവനന്തപുരം നഗരസഭ മറുപടി നൽകിയത്; സച്ചിൻ ദേവ് എംഎൽഎ

മികച്ച കോർപ്പറേഷനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്‍കാരം നേടിയ തിരുവനന്തപുരം നഗരസഭയെ പ്രകീർത്തിച്ച് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്. അതിശക്തമായ കടന്നാക്രമണങ്ങൾക്കും കുപ്രചരണങ്ങൾക്കും പ്രവൃത്തിയിലൂടെയാണ് മറുപടി നൽകേണ്ടത്. (adv sachin dev mla praises tvm corporation)
അത് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം കോർപറേഷൻ്റെ ഭരണ നേതൃത്വമെന്ന് സച്ചിൻ ദേവ് ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങൾക്ക് വേണ്ടി പദ്ധതികൾ തയ്യാറാക്കുക അവ പ്രയോഗത്തിൽ വരുത്തുക എന്ന ഭരണ സമിതിയുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാനാകുന്നു എന്നത് അഭിമാനകരമാണെന്നും സച്ചിൻ ഫേസ്ബുക്കിൽ കുറിച്ചു.
സച്ചിൻ ദേവ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
അതിശക്തമായ കടന്നാക്രമണങ്ങൾക്കും കുപ്രചരണങ്ങൾക്കും പ്രവൃത്തിയിലൂടെയാണ് മറുപടി നൽകേണ്ടത് എന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം കോർപറേഷൻ്റെ ഭരണ നേതൃത്വം. ജനങ്ങൾക്ക് വേണ്ടി പദ്ധതികൾ തയ്യാറാക്കുക അവ പ്രയോഗത്തിൽ വരുത്തുക എന്ന ഭരണ സമിതിയുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാനാകുന്നു എന്നത് അഭിമാനകരമാണ്. ഒരല്പനേരത്തെ അപകീർത്തിപ്പെടുത്തലിനായി ഉയർത്തിവിടുന്ന പുകമറകൾ നീക്കി ശരിയുടെ വെളിച്ചം പരക്കാൻ ഒരിക്കലും അധികനാൾ കാത്തിരിക്കേണ്ടി വന്നിട്ടില്ല.
Story Highlights: adv sachin dev mla praises tvm corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here