തമിഴ്നാട്ടിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം

തമിഴ്നാട്ടിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. തെങ്കാശി പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് അത്രിക്രമം ഉണ്ടായത്. ഇന്നലെ രാത്രി 8 മണിക്കാണ് സംഭവമുണ്ടായത്. (Malayali women rape attempt in Tamil Nadu railway station)
അക്രമിയെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല. ഗുരുതരായി പരുക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളൊഴിഞ്ഞ മേഖലയാണ് പീഡന ശ്രമം നടന്നത്. റെയിൽവേ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരഭിച്ചിട്ടുണ്ട്.
അതേസമയം തിരുവനന്തപുരത്ത് മന്ത്രവാദിന്റെ പേരിൽ പീഡന ശ്രമം. സംഭവത്തിൽ പുരോഹിതനായ വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിലായി. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറുന്നതിനുള്ള പരിഹാര കർമ്മ നടത്തണമെന്ന് പറഞ്ഞ് തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് വെള്ളറട സ്വദേശിയായ 23 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
Story Highlights: Malayali women rape attempt in Tamil Nadu railway station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here