അജ്മാനില്‍ ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

അജ്മാനില്‍ വന്‍ തീപ്പിടുത്തം. അജ്മാന്‍ വ്യവസായിക മേഖലയിലെ ഒരു ഓയില്‍ ഫാക്ടറിയിലാണ് ആദ്യം തീ പിടുത്തമുണ്ടായത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. തുടര്‍ന്നു തീ സമീപത്തെ വെയര്‍ ഹൌസിലേക്കും ഒരു ബഹുനിലകെട്ടിത്തത്തിലേക്കും പടരുകയായിരുന്നു. സമീപത്തെ ഒരു പ്രിന്റിംഗ് പ്രസ്സും കത്തിയമര്‍ന്നു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളും കത്തിനശിച്ചു.(massive fire in Ajman oil factory)
തീ പടര്‍ന്ന ഉടന്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മല്‍ഖുവായിന്‍ എന്നിവിടങ്ങളില്‍ നിന്നും സിവില്‍ ഡെഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു.അപകടത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
السيطرة على حادث حريق متطور في صناعية عجمان pic.twitter.com/4BTS5X45Z2
— ajmanpoliceghq (@ajmanpoliceghq) February 17, 2023
Story Highlights: massive fire in Ajman oil factory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here