കോതമംഗലത്ത് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

കോതമംഗലത്ത് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാലമറ്റം ഇഞ്ചതൊട്ടി പഴുക്കാളിൽ വീട്ടിൽ ബേസിൽ ജോയി (25), സഹോദരൻ ആൽബിൻ ജോയ് (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരുക്കേറ്റ യുവാവും, പ്രതികളുടെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ അഖിലും തമ്മിൽ ബുധനാഴ്ച ചീക്കോട് പ്രവർത്തിക്കുന്ന ബാറിന് സമീപം വച്ചുണ്ടായ വഴക്കിനെ തുടർന്നാണ് യുവാവിനെ ആക്രമിച്ചത്. അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി.ബിജോയ്, എസ്.ഐ എം.എം.റജി, എ.എസ്.ഐമാരായ കെ.എം.സലിം, വി.എം.രഘുനാഥ്, എസ്.സി.പി.ഒ മാരായ കെ.കെ.അനീഷ്, എൻ.നിസാന്ത്കുമാർ, സി.പി.ഒ കെ.റ്റി.നിജാസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Also: കാഴ്ചപരിമിതനായ ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് ലോട്ടറിയും പണവും കവർന്ന രണ്ട് പേർ അറസ്റ്റിൽ
Story Highlights: Two arrested for attacking young man Kothamangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here