Advertisement

മധ്യപ്രദേശിൽ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 17 പേർക്ക് പരിക്ക്

February 18, 2023
2 minutes Read
17 injured after bus overturns in Madhya Pradesh

മധ്യപ്രദേശിൽ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 17 ഓളം പേർക്ക് പരിക്കേറ്റു. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ ആണ് മധ്യപ്രദേശിലേക്ക് വിനോദയാത്ര പോയത്. ( 17 injured after bus overturns in Madhya Pradesh ).

Read Also: ന്യുമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ പൊള്ളിച്ചു; മധ്യപ്രദേശില്‍ പിഞ്ചുകുഞ്ഞ് മരിച്ചു

കഴിഞ്ഞ പതിനാലിനാണ് ഇവർ ഇരിങ്ങാലക്കുടയിൽ നിന്നും വിനോദയാത്ര പോയത്. ജിയോളജി ബിരുദ, ബിരുദാനന്തര വിദ്യാർഥികളാണ് മധ്യപ്രദേശിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഏഴ് അധ്യാപകരും സംഘത്തിലുണ്ട്.

രണ്ട് ബസിലാണ് വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ചിരുന്നത്. ഇതിൽ ആദ്യം വന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. അടുത്തുള്ള ആശുപത്രിയിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ചുവെന്നും അതിൽ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പ്രദേശവാസി പറയുന്നു. ​ഗുരുതരമായി പരുക്കേറ്റവരെ ജബൽപൂർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Story Highlights: 17 injured after bus overturns in Madhya Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top